scorecardresearch

പേടിച്ച് നിലവിളിക്കുന്ന 'നിശബ്ദത'; പ്രഭുദേവയുടെ ഞെട്ടിക്കുന്ന ലുക്കുമായി മെര്‍ക്കുറി ടീസര്‍

സംഭാഷണമില്ലാതെ ഒരുക്കിയിരിക്കുന്ന സൈലന്റ് ഹൊറര്‍ ത്രില്ലറാണ് മെര്‍ക്കുറി. പ്രഭുദേവയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സംഭാഷണമില്ലാതെ ഒരുക്കിയിരിക്കുന്ന സൈലന്റ് ഹൊറര്‍ ത്രില്ലറാണ് മെര്‍ക്കുറി. പ്രഭുദേവയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

author-image
WebDesk
New Update

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മെര്‍ക്കുറിയുടെ ടീസര്‍ പുറത്തിറങ്ങി. പൂര്‍ണ്ണമായും സംഭാഷണമില്ലാതെ ഒരുക്കിയിരിക്കുന്ന സൈലന്റ് ഹൊറര്‍ ത്രില്ലറാണ് മെര്‍ക്കുറി. പ്രഭുദേവയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Advertisment

പേടിപ്പെടുത്തുന്ന രംഗങ്ങളും മ്യൂസിക്കുമാണ് ടീസറിന്റെ പ്രത്യേകത. തമിഴ് താരം ധനുഷാണ് ടീസര്‍ പുറത്ത് വിട്ടത്. തമിഴ് സിനിമയില്‍ ഇന്നുള്ളവരില്‍ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് കാര്‍ത്തിക് എന്ന് മെര്‍ക്കുറിയുടെ ടീസര്‍ അടിവരയിടുന്നു. ഇതുവരെ കാണാത്ത ഭാവത്തിലാണ് ചിത്രത്തില്‍ പ്രഭുദേവ എത്തുന്നത്.

സനാന്ത്, ഇന്ദുജ, ദീപക് പരമേശ്, ശശാങ്ക് പുരുഷോത്തമന്‍, അനിഷ് പത്മനാഭന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒറ്റപ്പെട്ട ഗ്രാമത്തിലെത്തുന്ന യുവാക്കള്‍ക്കുണ്ടാകുന്ന അനുഭവമാണ് ചിത്രം പറയുന്നത്.

ഏപ്രില്‍ 13 നായിരിക്കും ചിത്രം റിലീസ് ചെയ്യുക. പെന്‍ മൂവീസും സ്റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് സന്തോഷ് നാരായണനാണ്. രജനീകാന്ത് ചിത്രത്തിന് മുന്നോടിയായി പുറത്തിറങ്ങുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രമെന്ന പ്രതേകതയും മെര്‍ക്കുറിയ്ക്കുണ്ട്.

Advertisment

Teaser Prabhudeva

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: