scorecardresearch

മന്‍മര്‍സിയാന്‍: ത്രികോണ പ്രണയകഥയുമായി അഭിഷേക് ബച്ചന്‍ ചിത്രം

രണ്ടു വര്‍ഷത്തിനു ശേഷം അഭിഷേക് ബച്ചന്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് 'മന്‍മര്‍സിയാന്'.

രണ്ടു വര്‍ഷത്തിനു ശേഷം അഭിഷേക് ബച്ചന്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് 'മന്‍മര്‍സിയാന്'.

author-image
WebDesk
New Update

അഭിഷേക് ബച്ചന്‍, തപ്സി പന്നു, വിക്കി കൗശല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രം 'മന്‍മര്‍സിയാ'ന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. ഇപ്പോള്‍ പുറത്തിറങ്ങിയ ട്രെയിലറില്‍ നിന്നും ചിത്രത്തിന്റെ പ്രമേയം ത്രികോണ പ്രണയകഥയാണെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചിരുന്നു. ചിത്രം സെപ്റ്റംബര്‍ 14ന് തിയറ്ററുകളിലെത്തും.

Advertisment

രണ്ടു വര്‍ഷത്തിനു ശേഷം അഭിഷേക് ബച്ചന്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് 'മന്‍മര്‍സിയാന്'. 2016ല്‍ അക്ഷയ് കുമാറിനും റിതേഷ് ദേശ്മുഖിനൊപ്പവുമുള്ള ഹൗസ്ഫുള്‍ 3 ആയിരുന്നു അഭിഷേകിന്റെ അവസാന ചിത്രം.

പഞ്ചാബിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. രണ്ടുപേര്‍ കണ്ടു മുട്ടുകയും പ്രണയത്തിലാകുകയും ചെയ്യുന്നു. പിന്നീട് കമ്മിറ്റ്‌മെന്റുകളെ പേടിയായ കാമുകന്റെ സ്വഭാവം ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നു. ഈ സമയത്ത് രക്ഷിതാക്കള്‍ പെണ്‍കുട്ടിക്കായി ഒരു വരനെ കണ്ടെത്തുന്നു എന്ന തരത്തിലാണ് ചിത്രം മുന്നോട്ടു പോകുന്നത്.

അഭിഷേക് ആദ്യമായാണ് തപ്സിയും വിക്കിയുമൊത്ത് ഒരു സിനിമയില്‍ പ്രവര്‍ത്തിക്കുന്നത്. 'മുല്‍ക്' ആണ് തപ്സിയുടെ അടുത്ത ചിത്രം. ഫാന്റം ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisment
Tapsee Abhishek Bachchan Anurag Kashyap

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: