എൺപത്തിയാറ് പുതുമുഖങ്ങൾ അണിനിരക്കുന്ന അങ്കമാലി ഡയറീസ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഡബിൾ ബാരൽ, ആമേൻ എന്നീ ചിത്രങ്ങൾക്കുശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നടൻ ചെന്പൻ വിനോദിന്റേതാണ് തിരക്കഥ. ചിത്രത്തിലെ നായകനും നായികയും വില്ലനുമെല്ലാം പുതുമുഖങ്ങളാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിക്കുന്നത്.