ഹോളിവുഡിനെ വിറപ്പിച്ച് ലോഗൻ; പുതിയ ട്രെയിലർ പുറത്തിറങ്ങി
ഹോളിവുഡ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ലോഗന്റെ പുതിയ ട്രെയിലർ പുറത്തിറങ്ങി. ഹ്യൂജ് ജാക്ക്മാൻ നായകനാകുന്ന ചിത്രം എക്സ്മെൻ സീരിസിലെ പത്താമത്തെ ചിത്രമാണ്. ജെയിംസ് മാൻഗോൾഡ് സംവിധാനം ചെയ്യുന്ന സിനിമയിൽ പാട്രിക് സ്റ്റിവാർട്ട്, റിച്ചാർഡ് ഇ ഗ്രാൻഡ്, എന്നിവരാണ് മറ്റു പ്രധാനവേഷങ്ങൾ ചെയ്യുന്നത്.