അഞ്ജലി മേനോൻ ചിത്രം കൂടെയിലെ 'പറന്നേ' ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. നസ്രിയ നസിമും റോഷൻ മാത്യുവുമാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. ഗാനം പാടിയിരിക്കുന്നത് ബെന്നി ദയാലും രഘു ദീക്ഷിതും ചേർന്നാണ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് രഘു ദീക്ഷിത് ആണ്.
ചിത്രത്തില്‍ പൃഥ്വിരാജും നസ്രിയയും സഹോദരീ സഹോദരന്മാരായണ് എത്തുന്നത്. ജെന്നിഫറായി നസ്രിയയും ജോഷ്വ ആയി പൃഥ്വിയും എത്തുമ്പോള്‍ പൃഥ്വിയുടെ നായിക സോഫി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി പാര്‍വ്വതിയാണ്.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ ചുറ്റിപ്പറ്റിയാകും സിനിമയുടെ പോക്ക് എന്നാണ് അറിയുന്നത്. സഹോദരനായും, കാമുകനായും രണ്ട് വ്യത്യസ്‌ത ജീവിതഘട്ടങ്ങളിലാണ് പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. കാമുകിയായി പാര്‍വ്വതിയും അനുജത്തിയായി നസ്രിയയും വേഷമിടുന്നു. ഇവരെ കൂടാതെ റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, അതുല്‍ കുല്‍ക്കര്‍ണ്ണി തുടങ്ങിയവരും ചിത്രത്തിലുണ്ട്. മ്യൂസിക് 247 നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്‌ണർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us