scorecardresearch

സണ്ണി ലിയോണിന്റെ ജീവിതകഥ പറയുന്ന പരമ്പര; കരന്‍ജിത്ത് കൗര്‍- ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ

സണ്ണി ലിയോണിന്റെ ബാല്യവും കൗമാരവും പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും

സണ്ണി ലിയോണിന്റെ ബാല്യവും കൗമാരവും പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും

author-image
WebDesk
New Update

സണ്ണി ലിയോണിന്റെ ജീവിതം ആസ്‌പദമാക്കി സീ5 ചാനലിൽ സംപ്രേക്ഷണം ചെയ്യാൻ ഒരുങ്ങുന്ന കരന്‍ജിത്ത് കൗര്‍- ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ എന്ന പരമ്പരയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കരന്‍ജിത്ത് കൗര്‍ എന്ന സാധാരണ പെണ്‍കുട്ടി സണ്ണി ലിയോൺ എന്ന പോൺ സ്റ്റാറായി മാറിയതെങ്ങനെ എന്നതിനെക്കുറിച്ചാണ് പരമ്പരയിലുളളത്.

Advertisment

സണ്ണി ലിയോണിന്റെ ബാല്യവും കൗമാരവും പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും. സണ്ണി ലിയോൺ എന്ന പോൺ സ്റ്റാറിനെയല്ല, മറിച്ച് കരന്‍ജിത്ത് കൗര്‍ എന്ന പെൺകുട്ടിയുടെ യഥാർത്ഥ ജീവിതത്തെയാണ് പരമ്പരയിലൂടെ അവതരിപ്പിക്കുന്നത്.

ആദിത്യ ദത്താണ് പരമ്പരയുടെ സംവിധായകൻ. രാജ് അരുണ്‍, കര്‍മവീര്‍ ലാംബ, ബിജൈയ് ജസ്ജിത്ത് ആനന്ദ്, ഗ്രൂഷ കപൂര്‍, വാന്‍ഷ് പ്രധാന്‍, മാര്‍ക്ക് ബക്ക്‌നര്‍ എന്നിവരും പരമ്പരയിലുണ്ട്. ര്യാസ സൗജാനിയാണ് സണ്ണിയുടെ ബാല്യകാലം അവതരിപ്പിക്കുന്നത്. ജൂലൈ 16 ന് പരമ്പര സംപ്രേഷണം തുടങ്ങും.

Sunny Leone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: