'മുപ്പൊഴുതും ഉന്‍ കര്‍പനൈകള്‍' എന്ന ചിത്രത്തിലെ സിതാര കൃഷ്ണകുമാര്‍ പാടിയ മനോഹരമായ ഗാനമാണ് 'കണ്‍കള്‍ നീയേ കാട്രും നീയേ' എന്നത്. തമിഴ് എഴുത്തുകാരി താമരൈയുടെ വരികള്‍ക്ക് ജി.വി.പ്രകാശ് സംഗീതം നല്‍കിയ ഗാനം. ഈ ഗാനത്തിന്റെ അതിമനോഹരമായ ഒരു കവര്‍ വേര്‍ഷനാണ് ഗായിക സിതാര കൃഷ്ണകുമാറിന്റെ ശിശുദിന സമ്മാനം.
സിതാര പാടി അഭിനയിച്ച കവര്‍ വേര്‍ഷനില്‍ സിതാരയ്‌ക്കൊപ്പം മകള്‍ സാവന്‍ ഋതുവും എത്തുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. തന്റെ പാട്ടുകളില്‍ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ് ഈ ഗാനം എന്നാണ് പാട്ടിനെക്കുറിച്ച് സിതാര തന്നെ പറഞ്ഞിരിക്കുന്നത്.
ഈ പാട്ടിന്റെ വരികള്‍ക്ക് ഏറ്റവും നല്ല ഗാനരചയിതാവിനുള്ള പുരസ്‌കാരം താമരൈയെ തേടിയെത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us