scorecardresearch

സിതാരയുടെ മനോഹര ശബ്ദത്തില്‍ 'ഞാന്‍ മേരിക്കുട്ടി'യിലെ അടുത്ത ഗാനം

ചിത്രം ജൂണ്‍ 15ന് തിയേറ്ററുകളില്‍ എത്തും.

ചിത്രം ജൂണ്‍ 15ന് തിയേറ്ററുകളില്‍ എത്തും.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update

ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്ന പുതിയ ചിത്രമായ ഞാന്‍ മേരിക്കുട്ടിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ജയസൂര്യ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ഗാനം റിലീസ് ചെയ്തത്. അതിശയിപ്പിക്കുന്ന മേക്കോവറിലാണ് ജയസൂര്യ പ്രത്യക്ഷപ്പെടുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. ചിത്രത്തില്‍ ജയസൂര്യയുടെ ചെറുപ്പം അവതരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ മകന്‍ തന്നെയാണ്.

Advertisment

സിതാര കൃഷ്ണകുമാര്‍ ആലപിച്ച എന്നുള്ളില്‍ എന്നും നീ മാത്രം എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ആനന്ദ് മധുസൂദനനാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്

കഥാപാത്രമാകാന്‍ ഏതറ്റം വരെയും പോകുന്ന നടനാണ് ജയസൂര്യ. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളിയേറിയ കഥാപാത്രം എന്ന വിശേഷണത്തോടെയാണ് രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഞാന്‍ മേരിക്കുട്ടി' എത്തുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും നേരത്തേ റിലീസ് ചെയ്തിരുന്നു. വലിയ സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ചിത്രം ജൂണ്‍ 15ന് തിയേറ്ററുകളില്‍ എത്തും.

ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍. മമ്മൂട്ടി നായകനായ പത്തേമാരിക്കുശേഷം ജുവല്‍ അഭിനയിക്കുന്ന ചിത്രമാണിത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. രഞ്ജിത്തും ജയസൂര്യയും ചേര്‍ന്നുളള പുണ്യാളന്‍ സിനിമാസാണ് ചിത്രത്തിന്റെ വിതരണം.

Advertisment

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കൂട്ട് കെട്ടായ ജയസൂര്യ-രഞ്ജിത് ശങ്കര്‍ ടീം തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രമേയവുമായി എത്തുമ്പോള്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സുസു സുധി വാത്മീകം, പ്രേതം എന്നിവയും ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളാണ്.

Sithara Jayasurya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: