ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരാതികളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന സൈനികർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മുന്നറിയിപ്പ്. സൈനികർക്കു പരാതിയുണ്ടെങ്കിൽ അത് മേലധികാരികളുടെ ശ്രദ്ധയിൽപെടുത്താനും പരിഹാരം തേടാനും മാർഗങ്ങളുണ്ട്. അങ്ങനെ തീരുന്നില്ലെങ്കിൽ തന്നെ നേരിട്ടു സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.