ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ മലയാള ചിത്രം 'സീ യു സൂൺ' ട്രെയിലർ റിലീസ് ആയി. സെപ്റ്റംബർ ഒന്നിന് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. 'ടേക്ക്ഓഫ്' സംവിധായകൻ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദിനൊപ്പം റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഇന്ത്യയിലെയും 200 ഓളം രാജ്യങ്ങളിലെയും പ്രൈം അംഗങ്ങള്‍ക്ക് സെപ്തംബര്‍ ഒന്നു മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം കാണാം.
അദിതി റാവുവും ജയസൂര്യയും അഭിനയിച്ച 'സൂഫിയും സുജാതയും' എന്ന ചിത്രത്തിന്റെ വിജയകരമായ വേള്‍ഡ് പ്രീമിയറിനു ശേഷം ആമസോണിൽ റിലീസ് ചെയ്യുന്ന താരമൂല്യമുള്ള മലയാളചിത്രം കൂടിയാണ് 'സീ യൂ സൂൺ'. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്.
ഒരു ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം കാണാതാകുന്ന തന്റെ ബന്ധുവിന്റെ ദുബായിലുള്ള പ്രതിശ്രുത വധുവിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെടുന്ന കേരളത്തില്‍ നിന്നുള്ള ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ കഥ പറയുകയാണ് 'സീയു സൂണ്‍'. ലോക്ക്ഡൗണ്‍ സമയത്ത് നിയന്ത്രിതമായ അന്തരീക്ഷത്തില്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ച സിനിമയാണിത്.
Read more: എന്നെ നടനാക്കിയ ഇര്‍ഫാന്‍: ഫഹദ് ഫാസില്‍ എഴുതുന്നു
കംപ്യൂട്ടര്‍ സ്‌ക്രീന്‍ കേന്ദ്രീകരിച്ച് പുരോഗമിക്കുന്ന ചിത്രമാണ് 'സീയു സൂണ്‍'. ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വമായി മാത്രം അവതരിപ്പിക്കപ്പെട്ടിട്ടുള്ള പ്രമേയമാണിതെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us