scorecardresearch

എന്റെ ശിവനേ... സുരാജിന്റെ പാട്ടെത്തി

പാട്ടുകേട്ട മോഹന്‍ലാല്‍ സുരാജിനെ അഭിനന്ദിക്കുന്ന വീഡിയോ നേരത്തേ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു

പാട്ടുകേട്ട മോഹന്‍ലാല്‍ സുരാജിനെ അഭിനന്ദിക്കുന്ന വീഡിയോ നേരത്തേ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു

author-image
WebDesk
New Update

അഭിനയരംഗത്തെന്ന പോലെ ഗാനാലാപനത്തിലും താരമാകാനൊരുങ്ങി സുരാജ് വെഞ്ഞാറമൂട്. സുരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലെ സുരാജ് തന്നെ പാടി അഭിനയിച്ച ഗാനമെത്തി.

Advertisment

ഗാനത്തിന്റെ റിലീസ് നിര്‍വ്വഹിച്ചത് മോഹന്‍ലാലായിരുന്നു. പാട്ടുകേട്ട മോഹന്‍ലാല്‍ സുരാജിനെ അഭിനന്ദിക്കുന്ന വീഡിയോ നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. പ്രശസ്ത ഗായിക സയനോരയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ചക്ക പാട്ടും ഹിറ്റായിരുന്നു. വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയ ഗാനവും ഗാനരംഗങ്ങളും ഏറെ പ്രശംസ നേടിയിരുന്നു. സംഗീത സംവിധാന രംഗത്തേക്കുള്ള സയനോരയുടെ കടന്നു വരവിനും ചിത്രം വേദിയായി മാറിയിരിക്കുകയാണ്.

ചിത്രത്തില്‍ 50 വയസുകാരനായ കോണ്‍സ്റ്റബിള്‍ കുട്ടന്‍ പിള്ളയെന്ന മലയാള സിനിമയിലെ സ്ഥിരം പൊലീസ് കഥാപാത്രമായാണ് സുരാജ് എത്തുന്നത്. നാളെയാണ് ഗാനത്തിന്റെ പൂർണ വീഡിയോ പുറത്തിറങ്ങുന്നത്. ജീന്‍ മാര്‍ക്കോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Advertisment

ശ്രിന്ദ, മിഥുന്‍ രമേശ്, കൊച്ചുപ്രേമന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പാലക്കാടും ഒറ്റപ്പാലവുമാണ് പ്രധാന ലൊക്കേഷനുകള്‍. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന സിനിമയാണിത്. ആലങ്ങാട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Mohanlal Sayanora Philip Suraj Venjarammud

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: