ഷെയ്ന്‍ നിഗം, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബി.അജിത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ഈട'യുടെ ട്രെയിലര്‍ എത്തി. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ ട്രെയിര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജ് വഴി റിലീസ് ചെയ്തത്. എഡിറ്റര്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധേയനായ ബി. അജിത് കുമാര്‍ ആദ്യമായി എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നിമിഷ സജയനാണ് ചിത്രത്തിലെ നായിക. സുരഭി ലക്ഷ്മി, അലന്‍സിയര്‍, പി.ബാലചന്ദ്രന്‍, സുജിത്ത് ശങ്കര്‍, മണികണ്ഠൻ ആചാരി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ജോണ്‍ പി.വര്‍ക്കിയും ചന്ദ്രനുമാണ് സംഗീതം നല്‍കിയിരിക്കുന്നത്.
സൗബിന്‍ ഷാഹിര്‍ ചിത്രം പറവയാണ് ഷെയ്ന്‍ നിഗമിന്റെ ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം. ഷെയ്‌നിന്റെ കഥാപാത്രത്തിന് മികച്ച പ്രേക്ഷകശ്രദ്ധ ലഭിച്ചിരുന്നു. ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ഗംഭീരന്‍ പ്രകടനം കാഴ്ച വച്ച നിമിഷാ സജയന്റെ രണ്ടാമത്തെ ചിത്രമാണ് 'ഈട'.
പ്രമോദ് തോമസ് ശബ്ദ സംവിധാനവും പപ്പു ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ഈട മൈസൂരിന്റെയും ഉത്തര മലബാറിന്റെയും പശ്ചാത്തലത്തില്‍ പറയുന്ന മനോഹരമായ പ്രണയകഥയാണ്. വടക്കന്‍ കേരളത്തില്‍ ഇവിടെ എന്ന് പറയാന്‍ ഉപയോഗിക്കുന്ന വാക്കാണ് ഈട. ഡെല്‍റ്റ സ്റ്റുഡിയോക്കു വേണ്ടി കളക്റ്റീവ് ഫേസിന്റെ ബാനറില്‍ രാജീവ് രവി പുറത്തിറക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ശര്‍മിള രാജയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.