വിക്രമിനെ നായകനാക്കിയുള്ള ഗൗതം മേനോന്റെ പുതിയ ചിത്രം ധ്രുവനച്ചത്തിരം ടീസർ പുറത്ത്. സ്പൈ ത്രില്ലറായ സിനിമ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. സിഐഎ ഏജന്റ് ആയ ജോൺ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ഡാർക്മാൻ എന്നാണ് വില്ലൻ കഥാപാത്രത്തിന്റെ പേര്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് വിക്രം എത്തുന്നത്. അനു ഇമ്മാനുവലാണ് ചിത്രത്തിലെ നായിക.