scorecardresearch

ഗോളിയായ മകനെ സഹായിക്കാൻ പിതാവ് കാട്ടിയ പണി-വീഡിയോ

കുട്ടികളുടെ ഫുട്ബോൾ മത്സരത്തിനിടെയാണ് രസകരമായ സംഭവമുണ്ടായത്

കുട്ടികളുടെ ഫുട്ബോൾ മത്സരത്തിനിടെയാണ് രസകരമായ സംഭവമുണ്ടായത്

author-image
WebDesk
New Update

ഗോളിയായ മകൻ ഗോൾ തടയാൻ പാടുപെട്ടപ്പോൾ അച്ഛൻ കാണിച്ചൊരു സൂത്രമാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. കുട്ടികളുടെ ഫുട്ബോൾ മത്സരത്തിനിടെയാണ് രസകരമായ സംഭവമുണ്ടായത്. ഗോൾ മുഖത്തേക്ക് എതിർ ടീം എത്തിയപ്പോൾ ഗോൾ തടയാനായി പിതാവ് മകനെ തളളിയിട്ടു. ഗോൾ തടഞ്ഞെങ്കിലും നിമിഷങ്ങൾക്കകം എതിർ ടീം വീണ്ടും ഗോൾവല ചലിപ്പിക്കുകയും ചെയ്തു.

Advertisment

10 മില്യൻ പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. വെയ്സിൽ നടന്ന പ്രാദേശിക ജൂനിയർ ലീഗ് മത്സരത്തിലെ വീഡിയോയാണിത്. ക്രിസ് വിൽക്കിൻസ് ആണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കുട്ടിയെ തളളിയിട്ടത് പിതാവ് തന്നെയാണെന്നും മകനെ സഹായിക്കാനാണ് അദ്ദേഹം ഇത് ചെയ്തതെന്നും ക്രിസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

വീഡിയോ വൈറലായതോടെ കുട്ടിയുടെ അച്ഛന് 'ഫാദർ ഓഫ് ദി ഇയർ' എന്ന വിളിപ്പേര് നൽകിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

Football Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: