scorecardresearch

ആസ്വാദകരുടെ ഹൃദയം കീഴടക്കാൻ സൈറ ബാനു സിനിമയിലെ ഗാനം - വീഡിയോ കാണാം

'ഹൃദയവാതിൽതുറന്നു' എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണം പകർന്നത് മെജോ ജോസഫാണ്. മാർച്ച് 17 വെള്ളിയാഴ്ചയാണ് തിയറ്ററുകളിൽ എത്തുന്നത്.

'ഹൃദയവാതിൽതുറന്നു' എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണം പകർന്നത് മെജോ ജോസഫാണ്. മാർച്ച് 17 വെള്ളിയാഴ്ചയാണ് തിയറ്ററുകളിൽ എത്തുന്നത്.

author-image
Ranju Mathai
New Update

മഞ്ജു വാര്യറും, അമല അക്കിനേനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കെയർ​ ഓഫ് സൈറബാനു​ എന്ന ചിത്രത്തിലെ ആദ്യ ഗാനം അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. 'ഹൃദയവാതിൽതുറന്നു' എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണം പകർന്നത് മെജോ ജോസഫാണ്. യുട്യൂബിൽ പുറത്തിരിക്കിരിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം മാർച്ച് 17 വെള്ളിയാഴ്ചയാണ് തിയറ്ററുകളിൽ എത്തുന്നത്.

Advertisment

മഞ്ജു വാര്യരും അമല അക്കിനേനിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കെയർ ഓഫ് സൈറാബാനു. മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നായികന്മാരായ മഞ്ജുവും അമലയും ഒരുമിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. കിസ്‌മത്തിലൂടെ ശ്രദ്ധേയനായ ഷെയ്ൻ നിഗം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സൈറ ബാനുവെന്ന പോസ്റ്റ് വുമണായാണ് മഞ്‌ജു വാര്യർ ചിത്രത്തിലെത്തുന്നത്. സൈറ ബാനുവിന്റെ മകനായ നിയമ വിദ്യാർത്ഥിയായി ഷെയ്‌ൻ നിഗവുമെത്തുന്നു. അമല അക്കിനേനിയാകട്ടെ ആനി ജോൺ തറവാടിയെന്ന വക്കീലായാണെത്തുന്നത്. അമ്മയും മകനും തമ്മിലുളള ആത്മബന്ധത്തിന്റെ കഥയാണ് കെയർ ഓഫ് സൈറ ബാനു പറയുന്നത്.

ജഗദീഷ്, ജോയ് മാത്യു, പി. ബാലചന്ദ്രന്‍, ഇന്ദ്രന്‍സ്, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, സുനില്‍ സുഖദ, രാഘവന്‍, കൊച്ചുപ്രേമന്‍, സുജിത് ശങ്കര്‍ എന്നിവരാണ് മറ്റുപ്രധാന താരങ്ങള്‍.ഷാന്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിന് സംഭാഷണമൊരുക്കുന്നത് ബിപിന്‍ ചന്ദ്രനാണ്. ഇറോസ് ഇന്റര്‍നാഷണലും മാക്ട്രോ ഫിലിംസും സംയുക്തമായാണ് നിര്‍മ്മാണം.

Advertisment
Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: