വള്ളംകളിയുടെ താളത്തില്‍ ‘താളം’, അവതരിപ്പിച്ച് എആര്‍ റഹ്മാന്‍; 1000 ല്‍ ഒന്ന്
വെര്‍ച്വല്‍ ഭാരതുമായി ഭാരത്ബാല. സംഗീതത്തിന്റേയും മനോഹരമായ രംഗങ്ങളുടേയും പശ്ചാത്തലത്തില്‍ ആരും പറയാത്ത നാടിന്റെ കഥകള്‍ പറയുകയാണ് വെര്‍ച്വല്‍ ഭാരതിലൂടെ. സംസ്‌കാരവും സാങ്കേതിക വിദ്യയും ഒരുമിക്കുകയാണിവിടെ. വെര്‍ച്വല്‍ ഭാരതിന്റെ ആദ്യ ചിത്രം താളം പറയുന്നത് ആലപ്പുഴയിലെ വള്ളംകളിയെ കുറിച്ചാണ്. അവതരിപ്പിക്കുന്നത് സംഗീത സംവിധായകന്‍ എആര്‍ റഹ്മാനും. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വള്ളംകളിയുടെ താളത്തെ കുറിച്ചാണ് താളം പറയുന്നത്. നൂറിലധികം പേര്‍ ഒരുമിച്ച് തുഴയുന്ന, വെള്‌ളത്തെ കീറി മുറിച്ചു പായുന്ന വള്ളത്തിന്റെ താളത്തെ കുറിച്ച്. ”കേരളത്തിലെ വള്ളംകളിയില്‍ തുഴയെറിയുന്ന […]