/indian-express-malayalam/media/media_files/uploads/2019/08/thaalam.jpg)
വെര്‍ച്വല്‍ ഭാരതുമായി ഭാരത്ബാല. സംഗീതത്തിന്റേയും മനോഹരമായ രംഗങ്ങളുടേയും പശ്ചാത്തലത്തില്‍ ആരും പറയാത്ത നാടിന്റെ കഥകള്‍ പറയുകയാണ് വെര്‍ച്വല്‍ ഭാരതിലൂടെ. സംസ്‌കാരവും സാങ്കേതിക വിദ്യയും ഒരുമിക്കുകയാണിവിടെ.
വെര്‍ച്വല്‍ ഭാരതിന്റെ ആദ്യ ചിത്രം താളം പറയുന്നത് ആലപ്പുഴയിലെ വള്ളംകളിയെ കുറിച്ചാണ്. അവതരിപ്പിക്കുന്നത് സംഗീത സംവിധായകന്‍ എആര്‍ റഹ്മാനും. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വള്ളംകളിയുടെ താളത്തെ കുറിച്ചാണ് താളം പറയുന്നത്. നൂറിലധികം പേര്‍ ഒരുമിച്ച് തുഴയുന്ന, വെള്‌ളത്തെ കീറി മുറിച്ചു പായുന്ന വള്ളത്തിന്റെ താളത്തെ കുറിച്ച്.
''കേരളത്തിലെ വള്ളംകളിയില്‍ തുഴയെറിയുന്ന മിക്കവരും പ്രൊഫഷണല്‍ അത്‌ലറ്റുകളല്ല. എന്നേയും നിങ്ങളേയും പോലെയാണ്. കര്‍ഷകരുണ്ട്, മത്സ്യത്തൊഴിലാളികളുണ്ട്, പോസ്റ്റ്മാനും കച്ചവടക്കാരും അധ്യാപകരുമുണ്ട്. ഒരുമിച്ച് നീങ്ങാന്‍ അവര്‍ക്ക് കഴിവ് മാത്രം പോര. അതിനവര്‍ക്ക് താളം കണ്ടെത്താനാകണം. എന്താണ് താളം? സംഗീതത്തിന്റെ അടിത്തറ, എല്ലാവര്‍ക്കുമായൊരു സന്ദേശം, ഹൃദയതുടിപ്പ്. ഇന്ത്യയെ ഒരു വള്ളത്തില്‍ സങ്കല്‍പ്പിച്ചു നോക്കൂ. തുഴയുന്ന ആളുകളാണ് വള്ളത്തിന്റെ കരുത്ത്. ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് നമ്മുടെ താളം കണ്ടെത്താം'' എആര്‍ റഹ്മാന്‍ പറഞ്ഞു.
''1000 ചിത്രങ്ങളുടെ യാത്രയാണ് വെര്‍ച്വല്‍ ഭാരത്. താളം വളരെ കരുത്തുള്ള, രാജ്യത്തിന് സന്ദേശം നല്‍കുന്ന ചിത്രമാണ്'' റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു. താളത്തിന് ആശംസകളുമായി നടന്‍ ദുല്‍ഖര്‍ സല്‍മാനുമെത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.