scorecardresearch

ഞെട്ടിച്ച് രജിഷ വിജയൻ; 'മസ്തിഷ്ക മരണ'ത്തിലെ ആദ്യ ഗാനം പുറത്ത്

2046 കാലഘട്ടത്തിൽ കഥ പറയുന്ന സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് മസ്തിഷ്ക മരണം ഒരുക്കിയിരിക്കുന്നത്

2046 കാലഘട്ടത്തിൽ കഥ പറയുന്ന സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് മസ്തിഷ്ക മരണം ഒരുക്കിയിരിക്കുന്നത്

author-image
Entertainment Desk
New Update

കൃഷാന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ "മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ്" ലെ ആദ്യ ഗാനം പുറത്ത്. 'കോമള താമര...' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. വർക്കി സംഗീതം ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രണവം ശശി ആണ്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. 

Advertisment

"മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്" എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'ഗഗനചാരി' എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ്. 

Also Read: ഉണ്ണിയുടെയും സുന്ദരന്റെയും ആഗ്രഹം; 'മൊബൈൽ ഹെറിറ്റേജ് റസ്റ്റോറന്റ്' റെഡി; വീഡിയോ

2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. 2046 ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്‌ചാത്തലത്തിലാണ്‌ ചിത്രം അവതരിപ്പിക്കുന്നത്. ലോക, ബ്ലേഡ് റണ്ണർ പോലെയുള്ള ചിത്രങ്ങളുടേത് പോലെ ഒരു വ്യത്യസ്തമായ കഥാലോകം സൃഷ്ടിക്കുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ ആരംഭിക്കും. 

Also Read: ഇടുങ്ങിയ മുറിയിൽ നിന്നും ആരംഭിച്ച ബിസിനസ്‌ ഇന്ന് 13 സ്റ്റാഫും സ്വന്തം കെട്ടിടവും; 'ഓ ബൈ ഓസി'യുടെ വിജയഗാഥയുമായി ദിയ കൃഷ്ണ

രജിഷ വിജയൻ, നിരഞ്ച് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവർ നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ, നടൻ സഞ്ജു ശിവറാം അതിഥി താരമായും എത്തുന്നുണ്ട്. 

Read More: കുടുംബമില്ലെന്നോ? മഞ്ജുവിന് ഞങ്ങളുണ്ട്,  തകർത്തൂ മുന്നേറൂ പെണ്ണേ: ശോഭന

Rajisha Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: