ശിവകാർത്തികേയനെ നായകനാക്കി എ.ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'മദ്രാസി'യുടെ ട്രെയിലർ പുറത്തിറക്കി. 2.17 മിനിറ്റ് ദൈർഘ്യമുള്ള ട്രയിലറാണ് റിലീസു ചെയ്തത്. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ട്രെയിലർ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ശിവകാർത്തികേയന്റെ ഇരുപത്തി മൂന്നാമത് ചിത്രമാണ് മദ്രാസി.
Also Read: 'ഡാ... ഈ സാധനം പറക്കുവോ?' വിസ്മയിപ്പിക്കാൻ 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര'; ട്രെയിലർ
മലയാളി താരം ബിജു മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്. ശ്രീലക്ഷ്മി മൂവീസ് നിര്‍മിക്കുന്ന ചിത്രത്തില്‍ വിധ്യുത് ജമാൽ, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Also Read:വിജയ് ദേവരകൊണ്ടയുടെ കിങ്ഡം ഒടിടിയിലേക്ക്; എവിടെ കാണാം?
എ. ആർ മുരുഗദോസും ശിവകാർത്തികേയനും ആദ്യമായി ഒന്നിക്കുന്ന മദ്രാസി ബിഗ്ബജറ്റ് ചിത്രമായിരിക്കും എന്നാണ് വിവരം. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിനായി സംഗീതം നിർവഹിക്കുന്നത്. ഛായാഗ്രഹണം സുധീപ് ഇളമൺ, എഡിറ്റിങ് ശ്രീകർ പ്രസാദ് എന്നിവർ നിർവഹിക്കുന്നു.
Read More:ഈ മാസം ഒടിടിയിലെത്തിയ ഏറ്റവും പുതിയ 21 ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.