scorecardresearch

Lovely Trailer: ഈച്ചയ്ക്ക് ശിവാംഗിയുടെ ശബ്ദമോ? 'ലൗലി' ട്രെയിലറിൽ കമന്റുമായി ആരാധകർ

Lovely Official Trailer: ഗായികയും നടിയുമായ ശിവാംഗി കൃഷ്ണകുമാർ ആണ് ഈച്ചയ്ക്കായി ശബ്ദം നൽകിയിരിക്കുന്നത്

Lovely Official Trailer: ഗായികയും നടിയുമായ ശിവാംഗി കൃഷ്ണകുമാർ ആണ് ഈച്ചയ്ക്കായി ശബ്ദം നൽകിയിരിക്കുന്നത്

author-image
Entertainment Desk
New Update

Lovely Official Trailer: മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന 'ലൗലി'യുടെ ട്രെയിലർ പുറത്തിറക്കി. ത്രീഡിയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു ഈച്ചയാണ് നായികയായി എത്തുന്നത്. കുട്ടികളെയും ഫാമിലി പ്രേക്ഷകരെയും ലക്ഷ്യംവച്ച് തയ്യാറാക്കിയിരിക്കുന്ന ചിത്രം മെയ് രണ്ടിന് തിയേറ്ററുകളിൽ എത്തുമെന്നാണ് വിവരം.

Advertisment

ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രമാണ് ലൗലി. ടമാര്‍ പഠാര്‍' എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സെമി ഫാന്‍റസി ജോണറിലെത്തുന്ന ചിത്രം നിർമിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനി എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും ബാനറില്‍ ശരണ്യ സി. നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്.

ഗായികയും നടിയുമായ ശിവാംഗി കൃഷ്ണകുമാർ ആണ് ഈച്ചയ്ക്കായി ശബ്ദം നൽകിയിരിക്കുന്നത്. നിരവധി കമന്റുകളാണ് ഇതുമായി ബന്ധപ്പെട്ട് യൂട്യൂബിലെ ട്രെയിലർ വീഡിയോയ്ക്ക് താഴെ വരുന്നത്. കെ.ജയന്‍, കെ.പി.എ.സി ലീല, ജോമോൻ ജ്യോതിർ തുടങ്ങി നിരവധി അഭിനേതാക്കളും ചിത്രത്തിലുണ്ട്. സംവിധായകൻ ആഷിഖ് അബുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വിഷ്ണു വിജയ് സംഗീതം, എഡിറ്റിങ് കിരൺ ദാസ് എന്നിവ നിർവഹിക്കുന്നു.

Read More

Advertisment
Malayalam Movie Trailer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: