Shah Rukh Khan King movie: ബോളിവുഡിന്റെ 'കിങ് ഖാൻ' ഷാരൂഖ് ഖാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'കിങ്'-ന്റെ ടൈറ്റിൽ റിവീൽ വീഡിയോ പുറത്തിറക്കി. ഷാരൂഖിന്റെ പിറന്നാൾ ദിനത്തിലാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന അപ്ഡേറ്റ് അണിയറക്കാർ പുറത്തിറക്കിയത്. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം ബോക്സ് ഓഫീസ് റെക്കോർഡ് തകർക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഒരു മിനിറ്റ് 12 സെക്കൻഡ് ദൈർഘ്യമുള്ള ടൈറ്റിൽ റിവീൽ വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ സ്റ്റൈലിഷായാണ് ഷാരൂഖ് ഖാന്‍ ചിത്രത്തിലെത്തുന്നത്. സിദ്ധാർഥ് ആനന്ദാണ് ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്.
Also Read: വീണ്ടും ഹിറ്റടിക്കാൻ കിഷ്കിന്ധ കാണ്ഡം ടീം'; സന്ദീപ് പ്രദീപ് നായകനായി 'എക്കോ'; ടീസർ
ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാനും ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഷാരൂഖിന്റെയും ഭാര്യ ഗൗരി ഖാന്റെയും ഉടമസ്ഥതയിലുളള റെഡ് ചില്ലീസ് എന്റർടൈൻമെന്റും ജിയോ സ്റ്റുഡിയോസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. സുജോയ് ഘോഷ്, സാഗർ പാണ്ഡ്യ, സുരേഷ് നായർ എന്നിവർ ചേർന്നാണ് കിങ്ങിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അബ്ബാസ് ടയർവാലയാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്.
Also Read: 'അഴിഞ്ഞാട്ടം തുടങ്ങിയാലോ...'; ദിലീപിനൊപ്പം മോഹൻലാലിന്റെ സർപ്രൈസ്; 'ഭഭബ' ടീസർ എത്തി
ദീപിക പദുക്കോൺ , അഭയ് വർമ്മ, അർഷാദ് വാർസി, അഭിഷേക് ബച്ചൻ, ജയ്ദീപ് അഹ്ലാവത്, രാഘവ് ജുയാൽ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. റാണി മുഖർജി, അനിൽ കപൂർ, ജാക്കി ഷ്രോഫ്, സൗരഭ് ശുക്ല, അക്ഷയ് ഒബ്‌റോയ്, കരൺവീർ മൽഹോത്ര എന്നിവരും ചിത്രത്തിലുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഓം ശാന്തി ഓം (2007), ചെന്നൈ എക്സ്പ്രസ് (2013), ഹാപ്പി ന്യൂ ഇയർ (2014), പത്താൻ, ജവാൻ തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം ഷാരൂഖും ദീപികയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കിങ്. വില്ലൻ വേഷത്തിലാകും അഭിഷേക് ബച്ചൻ ചിത്രത്തിലെത്തുക എന്നാണ് വിവരം.
Read More: 27 വർഷങ്ങൾക്കു ശേഷം ആമിയും, രവിശങ്കറും, ഡെന്നീസും മടങ്ങിയെത്തുന്നു; 'സമ്മര്‍ ഇന്‍ ബത്‌ലഹേം' റീ റിലീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us