scorecardresearch

മാർക്കോയെ കടത്തിവെട്ടാൻ 'കാട്ടാളൻ'; ചോരക്കളിയുമായി പെപ്പെ; ടീസർ

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമിക്കുന്ന ചിത്രമാണ് 'കാട്ടാളൻ'

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമിക്കുന്ന ചിത്രമാണ് 'കാട്ടാളൻ'

author-image
Entertainment Desk
New Update

'മാർക്കോ'യ്ക്ക് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമിക്കുന്ന പുതിയ ചിത്രമായ 'കാട്ടാളന്റെ' ടീസർ പുറത്തിറക്കി. ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായാണ് കാട്ടാളൻ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ ഞെട്ടിക്കുന്ന രീതിയിലുള്ള ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്. ആനവേട്ടയുടെ പ്രകമ്പനം കൊള്ളിക്കുന്ന മാസ്സ് ആക്ഷന്റെ സൂചന നൽകുന്ന ടീസറിൽ, മലയാള സിനിമാ പ്രേക്ഷകർ ഇതുവരെ കാണാത്ത മാസ്സ് അവതാരമായാണ് ആന്റണി വർഗീസിനെ അവതരിപ്പിച്ചിരിക്കുന്നത്. വേൾഡ് വൈഡ് റിലീസായി ചിത്രം മെയ് 14 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. 

Advertisment

നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാസിന്റെയും ആക്ഷന്റെയും കാര്യത്തിൽ ചിത്രം മാർക്കോയെയും വെല്ലും എന്ന സൂചനയാണ് ചിത്രത്തിന്റെ ടീസർ നൽകുന്നത്. അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും ടീമിൻ്റെയും നേതൃത്വത്തിൽ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ തായ്‌ലൻ്റിൽ ഒരുക്കിയത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ "പോങ്" എന്ന ആനയും കാട്ടാളന്റെ ഭാഗമാണ്.

Also Read: സകുടുംബം മൂകാംബികയിൽ; ഫാമിലി ചിത്രങ്ങളുമായി സുരേഷ് ഗോപി

കാന്താര, മഹാരാജ എന്നീ ബ്ലോക്ക്ബസ്റ്റർ തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ തരംഗമായി മാറിയ കന്നഡ മ്യൂസിക് ഡയറക്ടർ അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പുഷ്പ, ജയിലർ എന്നിവയിലൂടെ പ്രശസ്തനായ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീർദുഹാൻ സിംഗ്,  പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, "കിൽ" എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ്, വ്ളോഗറും സിംഗറുമായ ഹനാൻഷാ, റാപ്പർ ബേബി ജീൻ, ഹിപ്സ്റ്റർ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു.

Also Read: New malayalam OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തിയ മലയാളം ചിത്രങ്ങൾ

ജോബി വർഗീസ്, പോൾ ജോർജ് , ജെറോ ജേക്കബ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കുന്നത് ഉണ്ണി ആർ ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. എക്സികുട്ടീവ് പ്രൊഡ്യൂസർ- ജുമാന ഷരീഫ്, ഛായാഗ്രഹണം - റെനഡിവേ, അഡീഷണൽ ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്,  സംഗീതം- ബി അജെനീഷ് ലോക്നാഥ്, എഡിറ്റിംഗ് -ഷമീർ മുഹമ്മദ്, സംഘട്ടനം- കെച്ച കെംബാക്ഡി, ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ ഡിസൈൻ- സുനിൽ ദാസ്.

Read More: താൻ വെട്ടിയത് കാരണവരുടെ ഡമ്മിക്കിട്ടാണെന്ന് അറിഞ്ഞ നാഗവല്ലി കട്ട കലിപ്പിലാണ്; വീഡിയോ

Teaser

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: