scorecardresearch

മലയാളത്തിലേക്ക് വീണ്ടുമൊരു ഹൊറർ-കോമഡി-ത്രില്ലർ; ചിരിപ്പിച്ച് പേടിപ്പിക്കാൻ 'കണിമംഗലം കോവിലകം'; ട്രെയിലർ

ക്ലാപ്പ് ബോർഡ്‌ ഫിലിംസ്, ബ്രിട്ടീഷ് സിനിമാസ് എന്നീ ബാനറുകളിൽ ഹാരിസ് മൊയ്ദൂട്ടി, രാജേഷ് മോഹൻ, ജിഷ്ണു ശങ്കർ, ശ്രീധർ ചേനി എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

ക്ലാപ്പ് ബോർഡ്‌ ഫിലിംസ്, ബ്രിട്ടീഷ് സിനിമാസ് എന്നീ ബാനറുകളിൽ ഹാരിസ് മൊയ്ദൂട്ടി, രാജേഷ് മോഹൻ, ജിഷ്ണു ശങ്കർ, ശ്രീധർ ചേനി എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

author-image
Entertainment Desk
New Update

'തീപ്പൊരി ബെന്നി' എന്ന ചിത്രത്തിനു ശേഷം രാജേഷ് മോഹന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'കണിമംഗലം കോവിലകം' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി. ഏറെ ശ്രദ്ധനേടിയ 'കണിമംഗലം കോവിലകം' വെബ് സീരീസാണ് ഇപ്പോൾ സിനിമയായി എത്തുന്നത്. ഹൊറർ–കോമഡി ജോണറിലാണ് ചിത്രമെത്തുന്നത്.

Advertisment

Also Read: അന്ന് 5,600 രൂപ നിക്ഷേപത്തിൽ തുടങ്ങി; ഇന്ന് 420 കോടി ആസ്തി

കോളേജ്–ഹോസ്റ്റൽ ജീവിതവും സൗഹൃദത്തിന്റെ നിമിഷങ്ങളുമെല്ലാമാണ് ട്രെയിലറിൽ കാണാനാവുക. മുഹമ്മദ് റാഫി, അജ്മൽ ഖാൻ, സ്മിനു സിജോ, ശരത് സഭ, അഭി കൃഷ്, ടോണി കെ ജോസ്, അനൂപ് മുടിയൻ, വിഖ്നേഷ്, സാന്ദ്ര ചാണ്ടി, അമൃത അമ്മൂസ്, ഹിഫ്രാസ്, സിജോ സാജൻ, റിഷാദ് എൻ കെ, ഗോപു നായർ, അശ്വന്ത് അനിൽകുമാർ, ധനിൽ ശിവറാം എന്നിവരാണ് ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നത്.

Also Read: അന്ന് മമ്മൂട്ടിയുടെയും കമൽഹാസൻ്റെയും നായിക; ഇന്ന് കോടികൾ ആസ്തിയുള്ള വ്യവസായി, ഓർമയുണ്ടോ ഈ നടിയെ?
 
ക്ലാപ്പ് ബോർഡ്‌ ഫിലിംസ്, ബ്രിട്ടീഷ് സിനിമാസ് എന്നീ ബാനറുകളുടെ കീഴിൽ ഹാരിസ് മൊയ്ദൂട്ടി, രാജേഷ് മോഹൻ, ജിഷ്ണു ശങ്കർ, ശ്രീധർ ചേനി എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് അജയ് ഫ്രാൻസിസ് ജോർജാണ്. എഡിറ്റിംഗ്- പ്രേംസായ്, പ്രൊഡക്ഷൻ ഡിസൈൻ- അരുൺ വെഞ്ഞാറമ്മൂട്, കലാസംവിധാനം- അനൂപ് വിജയകുമാർ എന്നിവരാണ് നിർവഹിക്കുന്നത്. ചിത്രം ഫെബ്രുവരിയിൽ തിയേറ്ററുകളിൽ എത്തും.

Read More: ഗർഭാവസ്ഥയിൽ കേട്ട ആ ശബ്ദം നേരിൽ കേട്ടപ്പോൾ ഏതൻ ശാന്തനായി; കുഞ്ഞു ആരാധകനെ നെഞ്ചോടു ചേർത്ത് വേണുഗോപാൽ

Trailer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: