മമ്മൂട്ടിയെയും വിനായകനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'കളങ്കാവലി'ന്റെ പ്രീ-റിലീസ് ടീസർ പുറത്തിറക്കി. ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ, മമ്മൂട്ടിക്കൊപ്പം ഗംഭീര പ്രകടനം കൊണ്ട് വിനായകനും കയ്യടി നേടുമെന്നാണ് പ്രതീക്ഷ. വിനായകനാണോ മമ്മൂട്ടിയാണോ വില്ലനെന്ന ആരാധകരുടെ സംശയം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതാണ് ടീസർ.
Also Read: "ഇത് ഏട്ടനേക്കാൾ പൊളിയാണല്ലോ..."; സ്റ്റീഫൻ നെടുമ്പള്ളിയായി മമ്മൂക്ക; വീഡിയോ
ഡിസംബർ 5-നാണ് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിൽ എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതവും ഫൈസൽ അലിയും ദൃശ്യങ്ങളും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. നീണ്ട ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവലിനായി കാത്തിരിക്കുന്നത്.
Read More: മോഹൻലാൽ - ആഷിഖ് ഉസ്മാൻ ചിത്രം; ഓസ്റ്റിനു പകരം തരുൺ മൂർത്തിയോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us