/indian-express-malayalam/media/media_files/e8IzR88ipoMQwPqO6nir.jpg)
നവംബർ 23നാണ് കാതൽ തിയേറ്ററുകളിലേക്ക് എത്തുന്നത്
മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം നവംബർ 23ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിനു മുന്നോടിയായി പ്രീ- റിലീസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വൈകാരിക മുഹൂർത്തങ്ങളും കൂടി നിറഞ്ഞതാണ് ചിത്രമെന്ന സൂചനയാണ് ഈ ടീസർ സമ്മാനിക്കുന്നത്. ചിത്രത്തിൽ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഓമന എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്.
ഡിവോഴ്സിന്റെ വക്കിൽ എത്തിയ മാത്യു ദേവസിയുടെയും ഓമനയുടെയും കഥയാണ് ചിത്രം പറയുന്നതെന്ന സൂചന ട്രെയിലറിൽ നിന്നും ലഭിച്ചിരുന്നു.
മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമാണം. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം. മമ്മൂട്ടി, ജ്യോതിക എന്നിവര്‍ക്കൊപ്പം മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവരും ചിത്രത്തിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us