scorecardresearch

Kaantha Trailer: ദുൽഖറിന്റെ കരിയർ ബെസ്റ്റ്? ഞെട്ടിച്ച് 'കാന്ത' ട്രെയിലർ

ദുൽഖറിനൊപ്പം സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നു

ദുൽഖറിനൊപ്പം സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നു

author-image
Entertainment Desk
New Update

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സെല്‍വമണി സെല്‍വരാജ് എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കാന്ത.' ദുൽഖർ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി. ദുൽഖറിനൊപ്പം സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവരും മറ്റു സുപ്രധാന കഥാപാത്രങ്ങായെത്തുന്നു.

Advertisment

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസും റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. നവംബർ 14 ന് ചിത്രം ആഗോള റിലീസായെത്തും.

Also Read: 'ഒരേയൊരു രാജാവ്'; സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിൽ ഞെട്ടിച്ച് ഷാരൂഖ് ഖാൻ; 'കിങ്' ടൈറ്റിൽ വീഡിയോ

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ടി.കെ മഹാദേവന്‍ എന്ന സിനിമ താരത്തിന്റെ വേഷത്തിലാണ് ദുൽഖർ എത്തുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് റാണ ചിത്രത്തിലെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായിരിക്കും കാന്തയിലെന്ന സൂചനയാണ് ട്രെയിലർ നല്‍കുന്നത്. 

Advertisment

Also Read: വീണ്ടും ഹിറ്റടിക്കാൻ കിഷ്കിന്ധ കാണ്ഡം ടീം'; സന്ദീപ് പ്രദീപ് നായകനായി 'എക്കോ'; ടീസർ

'ലക്കി ഭാസ്‌കറി'ന് ശേഷം ദുല്‍ഖര്‍ നായകനായെത്തുന്ന ചിത്രം തമിഴിനു പുറമേ, മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ഛായാഗ്രഹണം: ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം: ഝാനു ചന്റര്‍, എഡിറ്റര്‍: ലവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, കലാസംവിധാനം: രാമലിംഗം, വസ്ത്രാലങ്കാരം: പൂജിത തടികൊണ്ട എന്നിവർ നിർവഹിക്കുന്നു.

Read More: 'അഴിഞ്ഞാട്ടം തുടങ്ങിയാലോ...'; ദിലീപിനൊപ്പം മോഹൻലാലിന്റെ സർപ്രൈസ്; 'ഭഭബ' ടീസർ എത്തി

Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: