തെന്നിന്ത്യൻ പ്രേക്ഷകർ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി വിജയ്‌യെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകൻ.' രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുന്നോടിയായി വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ജനനായകനുണ്ട്. അതുകൊണ്ടു തന്നെ ജനനായകന്റെ ഒരോ അപ്ഡേറ്റുകളും ആഘോഷമാക്കുകയാണ് ദളപതി ആരാധകർ.
ആരാധകർ ആകാംഷയോടെ കാത്തിരുന്ന ജനനായകനിലെ ആദ്യഗാനം ഇന്നലെ പുറത്തിറക്കിയിരുന്നു. അറിവ് രചിച്ച് അനിരുദ്ധ് രവിചന്ദറും വിജയ്‌യും അറിവും ചേർന്ന് ആലപിച്ച 'ദളപതി കച്ചേരി' എന്ന ഗാനമാണ് പുറത്തിറക്കിയത്. സെലിബ്രേഷൻ മൂഡിലുള്ള ഗാനത്തിൽ വിജയ്ക്കൊപ്പം പൂജ ഹെ​ഗ്ഡെയും മമിത ബൈജും എത്തുന്നുണ്ട്.
Also Read: ആൻ്റണി വർഗീസും കീർത്തി സുരേഷും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം തോട്ടം, ടൈറ്റിൽ ടീസർ
ദളപതി കച്ചേരി സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. യൂട്യൂബിലൂടെ റിലീസായ ഗാനം ഒരു ദിവസം പിന്നിടുമ്പോഴേക്കും പത്തു മില്യണിലധികം കാഴ്ചകളാണ് നേടിയത്. അതേസമയം, വിജയ് ചിത്രങ്ങളുടെ പതിവ് ശൈലി തുടരുന്ന ഗാനത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട്.
Also Read: ദുൽഖറിന്റെ കരിയർ ബെസ്റ്റ്? ഞെട്ടിച്ച് 'കാന്ത' ട്രെയിലർ
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് ആണ്. കെവിഎൻ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം സത്യൻ സൂര്യൻ നിർവ്വഹിക്കുന്നു. ജനനായകൻ 2026 ജനുവരി 9 ന് പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തും. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്.
Read More: 'ഒരേയൊരു രാജാവ്'; സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിൽ ഞെട്ടിച്ച് ഷാരൂഖ് ഖാൻ; 'കിങ്' ടൈറ്റിൽ വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us