ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വളർച്ചയും ജനപ്രീതിയും ഇന്ത്യൻ സിനിമയിൽ വനിതകൾക്ക് കൂടുതൽ അവസരം നൽകിയതിനെക്കുറിച്ചും, കൂടുതൽ ശക്തമായ കഥാപാത്രങ്ങൾ ലഭിക്കുന്നതിനെക്കുറിച്ചും മനസ്സ് തുറന്ന് ബോളിവുഡ് താരങ്ങളായ ഹുമ എസ്. ഖുറേഷിയും ഷെഫാലി ഷായും. ഡൽഹിയിലെ താജ്മഹൽ ഹോട്ടലിൽ നടന്ന 'എക്സ്പ്രസ്സോ'യുടെ പത്താം പതിപ്പിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും.
ചെറിയ കഥകൾ വെളിച്ചം കാണിക്കാൻ ഒടിടി പ്ലാറ്റ്ഫോമുകൾ സഹായിക്കുന്നുണ്ടെന്ന് ഹുമ ഖുറേഷി പറയുന്നു. തിയേറ്റർ ബിസിനസ്സ് പുരുഷന്മാർ മാത്രമാണ് നയിക്കുന്നതെന്നും, പുരുഷ കേന്ദ്രീകൃത വിഷയങ്ങളുള്ള സിനിമകൾക്ക് മാത്രമേ വിജയം നേടാനാകൂ എന്നുമുള്ള പരമ്പരാഗത ചിന്താഗതിയെ നെറ്റ്ഫ്ലിക്സ് ഉൾപ്പെടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകൾ മാറ്റിയെഴുതുകയാണെന്നും ഹുമ ഖുറേഷി പറഞ്ഞു.
ഒടിടി വീണ്ടും തെളിയിക്കുന്നത് അവിടെ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഒരു സ്ഥിരം പ്രേക്ഷകരുണ്ടെന്നാണ്. 'ഡൽഹി ക്രൈം', 'മഹാറാണി' പോലുള്ള ഷോകൾ സ്ത്രീകൾ മാത്രമാണ് കാണുന്നതെന്ന് ഞാൻ കരുതുന്നില്ല. എല്ലാവരും അത് കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. കണക്കുകൾ തന്നെ അത് പറയുന്നു. അതുകൊണ്ട് 'ഡൽഹി ക്രൈം' നാളെ ഒരു സിനിമയായി വന്നാൽ പോലും ഒരുപാട് പേർ കാണാൻ വരുമെന്ന് എനിക്ക് ഉറപ്പുണ്ട്,' ഹുമ കൂട്ടിച്ചേർത്തു.
ഒടിടി പ്ലാറ്റ്‌ഫോമുകൾ മുമ്പ് കേട്ടിട്ടില്ലാത്ത തരത്തിലുള്ള കഥകൾക്കും, ഇന്നത്തെ ബോക്സ് ഓഫീസ് ചട്ടക്കൂടുകൾക്ക് യോജിക്കാത്ത രീതിയിലുള്ള കഥകൾക്കും പോലും ഇടം നൽകി എന്ന് ഷെഫാലി ഷാ പറഞ്ഞു. ഒടിടി പ്ലാറ്റ്ഫോമുകൾ വന്നതോടെയാണ് പൂർണ്ണതയുള്ള കഥാപാത്രങ്ങളും കഥകളും ലഭിക്കാൻ തുടങ്ങിയത്. കഴിവുണ്ടായിട്ടും അവസരം ലഭിക്കാത്ത നിരവധി ആളുകൾക്ക് ഇപ്പോൾ അവർ അർഹിച്ച അവസരം ലഭിച്ചിട്ടുണ്ടെന്നും, ഷെഫാലി പറഞ്ഞു.
ഇരുവരും ഒന്നിച്ചെത്തുന്ന നെറ്റ്ഫ്ലിക്സ് സീരീസായ 'ഡൽഹി ക്രൈം സീസൺ 3' ന്റെ അനുഭവങ്ങളെക്കുറിച്ചും താരങ്ങൾ പരിപാടിയിൽ മനസ്സു തുറന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us