scorecardresearch

മുഗൾ കാലഘട്ടത്തിന്റെ കഥയുമായി 'ദ്രൗപതി 2'; ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

പാൻ ഇന്ത്യൻ ഹിസ്റ്റോറിക്കൽ സിനിമയിൽ ടൈറ്റിൽ റോളിൽ എത്തുന്നത് മലയാളിയായ രക്ഷണ ഇന്ദുചൂഡൻ ആണ്

പാൻ ഇന്ത്യൻ ഹിസ്റ്റോറിക്കൽ സിനിമയിൽ ടൈറ്റിൽ റോളിൽ എത്തുന്നത് മലയാളിയായ രക്ഷണ ഇന്ദുചൂഡൻ ആണ്

author-image
Entertainment Desk
New Update

2020 ൽ പുറത്തിറങ്ങിയ 'ദ്രൗപതി' എന്ന ചിത്രത്തിന്റെ തുടർച്ചയായി സംവിധായകൻ മോഹൻ. ജി, യുവതാരം റിച്ചാർഡ് റിഷിയുമായി വീണ്ടും ഒന്നിക്കുന്ന 'ദ്രൗപതി 2'ലെ ആദ്യ ഗാനം റിലീസ് ആയി. ആര്യൻ, അദ്ദേഴ്സ്, ജെ.എസ്.കെ, പാപനാശം, വിശ്വരൂപം2, രാക്ഷസൻ, വലിമൈ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രമുഖനായ ജിബ്രാൻ വൈബോധയാണ് ഈ പാൻ ഇന്ത്യൻ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. 

Advertisment

"എൻ പ്രിയനെ" എന്ന് തുടങ്ങുന്ന വരികളിലുള്ള ഗാനം സംഗീത സംവിധായകനൊപ്പം നമിത ബാബുവും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. നേതാജി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സോള ചക്രവർത്തിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹൊയ്സാള ചക്രവർത്തി വീര ബല്ലാല മൂന്നാമന്റെയും കടവ സാമ്രാജ്യത്തിന്റെയും മുഗൾ കാലഘട്ടത്തിലെ കഥ പറയുന്ന പാൻ ഇന്ത്യൻ ഹിസ്റ്റോറിക്കൽ സിനിമയിൽ ടൈറ്റിൽ റോളിൽ എത്തുന്നത് മലയാളികൂടിയായ രക്ഷണ ഇന്ദുചൂഡൻ ആണ്. 

Also Read: നിഗൂഢതകൾ ഒളിപ്പിച്ച് ഇന്ദ്രജിത്തിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; ധീരം ട്രെയിലർ

തമിഴിൽ ഇറങ്ങിയ മാർഗഴി തിങ്കൾ, മരുതം എന്നീ സിനിമകളിലൂടെ പ്രമുഖയാണ് രക്ഷണ. ദ്രൗപതി ദേവിയായി വേഷമിടുന്ന അവരുടെ ക്യാരക്ടർ പോസ്റ്റർ ഇതിനോടകം റിലീസ് ചെയ്തിരുന്നു. പതിനാലാം നൂറ്റാണ്ടിലെ കഥപറയുന്ന ദ്രൗപതി 2- ൽ തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ മുഗൾ അധിനിവേശം പോലുള്ള ചരിത്രം അടിസ്ഥാനമാക്കി, ഹിസ്റ്റോറിക്കൽ ആക്ഷൻ ഡ്രാമയായിട്ടാണ് ഒരുക്കിയിരിക്കുന്നത്. 

Advertisment

Also Read: മലയാളത്തിലും സൂപ്പർഹിറ്റ്; കൈയ്യടി നേടി 'രാജാസാബി'ലെ ആദ്യ ലിറിക്കല്‍ വീഡിയോ

ദ്രൗപതി, രുദ്ര താണ്ഡവം എന്നിവയ്ക്ക് ശേഷം റിച്ചാർഡ് ഋഷിയും മോഹൻ ജിയും തമ്മിലുള്ള മൂന്നാമത്തെ ചിത്രമാണ് ദ്രൗപതി 2. മുംബൈയിൽ ആരംഭിച്ച് അരിയല്ലൂരിൽ അവസാനിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. 2026 ജനുവരിയിൽ ലോകമെമ്പാടുമായി റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 05 ഭാഷകളിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Read More: ത്രിശൂലമേന്തി ബാലയ്യയുടെ താണ്ഡവം; 'അഖണ്ഡ 2' ട്രെയിലർ എത്തി

Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: