ഇന്ദ്രജിത്ത് സുകുമാരൻ പൊലീസ് വേഷത്തിൽ എത്തുന്ന ക്രൈം ത്രില്ലർ ചിത്രം 'ധീര'ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ആവേശവും ആകാംക്ഷയുമുണര്‍ത്തുന്ന ആക്ഷൻ സസ്പെൻസ് ത്രില്ലറായിരിക്കും ചിത്രമെന്ന് ട്രെയിലർ നൽകുന്ന സൂചന. റെമോ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം നവാഗതനായ ജിതിൻ ടി. സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്.
Also Read: മലയാളത്തിലും സൂപ്പർഹിറ്റ്; കൈയ്യടി നേടി 'രാജാസാബി'ലെ ആദ്യ ലിറിക്കല്‍ വീഡിയോ
ഇന്ദ്രജിത്ത്, അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ (പണി ഫെയിം), അവന്തിക മോഹൻ, ആഷിക അശോകൻ, ശ്രീജിത്ത് രവി, സജൽ സുദർശൻ, തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ ജിതിൻ ടി സുരേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സൗഗന്ദ് എസ്.യൂ ആണ്.
Also Read: ത്രിശൂലമേന്തി ബാലയ്യയുടെ താണ്ഡവം; 'അഖണ്ഡ 2' ട്രെയിലർ എത്തി
ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഡിസംബർ 05ന് ഡ്രീംബിഗ് ഫിലിംസ് ചിത്രം തീയേറ്ററുകളിൽ എത്തിക്കും. ജി.സി.സി വിതരണാവകാശം ഫാഴ്സ് ഫിലിംസ് ആണ് സ്വന്തമാക്കിയത്. ക്യാപ്റ്റൻ മില്ലർ, സാനി കായിദം, റോക്കി എന്നി ചിത്രങ്ങളുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആദ്യമായി എഡിറ്റ് ചെയ്യുന്ന മലയാളം ചിത്രമാണിത്. അഞ്ചകൊള്ളകൊക്കാൻ, പല്ലോട്ടി 90സ് കിഡ്സ് എന്നീ സിനിമകൾക്കു ശേഷം മണികണ്ഠൻ അയ്യപ്പ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്.
Read More: എന്റെ പാബ്ലോ പുണ്യാളാ...; തിയേറ്ററുകളിൽ കൂട്ടച്ചിരി പടർത്താൻ 'അടി നാശം വെള്ളപ്പൊക്കം'; ടീസർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us