scorecardresearch

"തലയെ ഞങ്ങൾ ആരാധിച്ചിട്ടേ ഉള്ളു... അന്നും ഇന്നും," തിയേറ്ററുകൾ കുലുക്കാൻ ഛോട്ടാ മുംബൈയിലെ കാത്തിരുന്ന ആ ഗാനം എത്തി

പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ 'ഛോട്ടാ മുംബൈ' റീ- റിലീസിന് ഒരുങ്ങുകയാണ്. ജൂൺ 6 ന് ചിത്രം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തും

പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ 'ഛോട്ടാ മുംബൈ' റീ- റിലീസിന് ഒരുങ്ങുകയാണ്. ജൂൺ 6 ന് ചിത്രം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തും

author-image
Entertainment Desk
New Update

മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'ഛോട്ടാ മുംബൈ' പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ റീ- റിലീസിന് ഒരുങ്ങുകയാണ്. ജൂൺ 6 നാണ് ചിത്രം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ഇപ്പോളിതാ ചിത്രത്തിലെ യൂത്തൻ ഓളം പരത്തി ചെട്ടികുളങ്ങര എന്ന ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

Advertisment

സിനിമയുടെ അഡ്വാൻസ് ബുക്കിങ്ങും ആരംഭിച്ചിരിക്കുകയാണ്. ബുക്കിംഗ് തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ സിനിമയുടെ ഫസ്റ്റ് ഡേ ഷോകളുടെ ടിക്കറ്റുകൾ ഫാസ്റ്റ് ആയി വിറ്റഴിയുകയാണ്. കൊച്ചിക്കാരെയും പാപ്പാഞ്ഞിയെയും ആഘോഷിച്ച ചിത്രത്തിന് തിരക്കഥ രചിച്ചത് ബെന്നി പി. നായരമ്പലം ആയിരുന്നു. 

Also Read: ആ ആൾക്കൂട്ടത്തിലും വിജയാഹ്ളാദത്തിലും കോഹ്‌ലിയുടെ കണ്ണുകൾ തേടിയത് അനുഷ്കയെ; വീഡിയോ

ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രം മണിയൻപിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദേവദൂതനുശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ ഫോർ കെ ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിംഗ് ചെയ്യുന്നത്. മലയാളത്തിലെ ആദ്യ ഹൈ ഡെഫിനിഷൻ റസല്യൂഷൻ (HDR) ഫോർമാറ്റിലുള്ള ചിത്രമാണിത്.

Advertisment

Also Read: എവിടെയായിരുന്നു മുത്തേ? മുന്നേ വന്നിരുന്നെങ്കിൽ ശിഷ്യനാക്കുമായിരുന്നല്ലോ; കിലി പോളിനെ സംഗീതം പഠിപ്പിച്ച് ബിന്നി

ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവരും ഛോട്ടാ മുംബൈയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. വയലാർ ശരത് ചന്ദ്ര വർമയുടെ വരികൾക്ക് രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ പാട്ടുകളും ഏറെ ഹിറ്റായിരുന്നു.

Also Read: ഒരു പരസ്യത്തിനു കോടി വാങ്ങിക്കുന്ന, ലംബോർഗിനിയൊക്കെയുള്ള ആളാണ്: പ്രകാശ് വർമ്മയെ കുറിച്ച് മണിയൻപിള്ള രാജു

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: