ഏറെക്കാലത്തിനു ശേഷം ആരാധകർ ആകംക്ഷയോടെ കാത്തിരിക്കുന്ന ദിലീപ് ചിത്രമാണ് 'ഭഭബ'(ഭയം, ഭക്തി, ബഹുമാനം). നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമിക്കുന്നത്. ഡിസംബർ 18 നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, ഭഭബയിലെ ആദ്യ ഗാനം പുറത്തിറക്കിയിരിക്കുകയാണ്. 'അഴിഞ്ഞാട്ടം' എന്ന പേരിലാണ് ഗാനം പുറത്തിറക്കിയത്. എം.ജി ശ്രീകുമാർ, വിനീത് ശ്രീനിവാസൻ, നിരഞ്ജ് സുരേഷ് എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാർ ആണ്. ഷാൻ റഹ്മാൻ ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്.
Also Read: ഒടുവിൽ ആ സ്വപ്നത്തിന് തിരിതെളിഞ്ഞു; സന്തോഷം പങ്കിട്ട്​​ അനു സിതാര
ദിലീപും മോഹൻലാലും ചുവട് വെക്കുന്ന ഗാനത്തിന് നൃത്തം ഒരുക്കിയത് സാൻഡി മാസ്റ്റർ ആണ്. ഇരുവരുടെയും തകർപ്പൻ നൃത്ത ചുവടുകൾ തന്നെയാണ് ഗാനത്തിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ്. അതേസമയം, ഗാനത്തിന്റെ വരികളെ പരിഹസിച്ച് നിരവധി കമന്റുകളാണ് യൂട്യൂബിൽ റിലീസു ചെയ്ത വീഡിയോയിൽ നിറയുന്നത്. "അടുത്ത ഇലക്ഷന് ഉപയോഗിക്കാം", "കേറിയ ഹൈപ്പ് എല്ലാം താഴ്ത്താൻ വേണ്ടി ഇറക്കിയ പാട്ട് ആയി", "അന്യഭാഷയിലെ പാട്ട് മലയാളത്തിലേക്ക് ഡബ് ചെയ്തപോലെയുണ്ട്" തുടങ്ങി ഗാനത്തെ ട്രോളി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
Also Read: എന്തൊരു ഗ്ലാമറാ; സ്റ്റൈലിഷ് ലുക്കിൽ ശോഭനയും സുമലതയും ഉർവശിയും, കയ്യടിച്ച് ആരാധകർ
അതേസമയം, ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ഒത്തുചേരുന്ന മാസ് കോമഡി ആക്ഷൻ എന്റെർറ്റൈനെർ ചിത്രത്തിൽ, വമ്പൻ അതിഥി വേഷത്തിൽ മോഹൻലാലും എത്തുന്നുണ്ട്. "വേൾഡ് ഓഫ് മാഡ്‌നെസ്സ്" എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്.
Also Read: എനിക്ക് മെസ്സിയെക്കാളും വലുത് നവ്യയാ, അതാ ഞാനിങ്ങു പോന്നത്; സദസ്സിനെ ചിരിപ്പിച്ച് ധ്യാൻ
സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സിലി, ഷമീർ ഖാൻ, ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
Read More: ശങ്കർദാസായി ദുൽഖർ സൽമാൻ, അനുരാധയായി നിഖില; മനസ്സുതൊട്ട് 'അഴകിയ രാവണൻ' റിക്രിയേഷൻ വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us