പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട് ബോളിവുഡിന്റെ സുൽത്താൻ സൽമാൻ ഖാൻ. സൽമാൻ നായകനാകുന്ന ഏറ്റവും പുതിയ 'ബാറ്റിൽ ഓഫ് ഗാൽവാൻ' എന്ന ചിത്രത്തിന്റെ ടീസറാണ് പുറത്തിറക്കിയത്.
Also Read: ജിം മുടക്കാറില്ല, പ്രിയം വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം; 60-ാം വയിസും ഫിറ്റ്നസ് കൈവിടാതെ സൽമാൻ ഖാൻ
അപൂർവ ലാഖിയയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സൈനിക വേഷത്തിലാണ് സൽമാൻ എത്തുന്നത്. 2020 ജൂണിൽ ഗാൽവാൻ മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കേണൽ ബി. സന്തോഷ് ബാബു എന്ന കഥാപാത്രത്തെയാണ് സൽമാൻ ചിത്രത്തിൽ അവതരിപ്പുക്കന്നത്.
Also Read: 60ന്‍റെ നിറവിൽ ബോളിവുഡിന്റെ മസിൽമാൻ; ഗൂഗിളിലും താരമായി സൽമാൻ ഖാൻ
മഞ്ഞുമൂടിയ മലനിരകളും ഒഴുകുന്ന നദിയും ഉൾപ്പെടുന്ന താഴ്‌വരയുടെ ദൃശ്യത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. തുടർന്ന്, ആയിരക്കണക്ക് എതിരാളികളെ മരക്കഷ്ണങ്ങളും കല്ലുകളുമായി നേരിടാൻ ഒരുങ്ങി നിൽക്കുന്ന സൈന്യത്തെയും ടീസറിൽ കാണാം. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം 2026 ഏപ്രിൽ 17-ന് ഈദ് റിലീസായി തിയേറ്ററുകളിൽ എത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us