Avatar: Fire and Ash New Trailer: 'അവതാർ' ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമായ 'അവതാർ: ഫയർ ആൻഡ് ആഷ്'-ന്റെ രണ്ടാമത്തെ ട്രെയിലർ പുറത്തിറക്കി. ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജെയിംസ് കാമറൂണിന്റെ സംവിധാനത്തിലൊരുങ്ങുന്ന അവതാറിന്റെ മൂന്നാം ഭാഗം.
2009 ലായിരുന്നു അവതാറിന്റെ ആദ്യഭാഗം തിയേറ്ററുകളിലെത്തിയത്. ബ്ലോക്ബസ്റ്റർ വിജയമായിരുന്നു ചിത്രം നേടിയത്. പതിമൂന്നു വർഷങ്ങൾക്ക് ശേഷം രണ്ടാം ഭാഗമായ 'അവതാര്‍ ദ വേ ഓഫ് വാട്ടര്‍' 2022ൽ തിയേറ്ററുകളിലെത്തി. 1800 കോടിയോളം ബജറ്റിലൊരുങ്ങിയ രണ്ടാം ഭാഗവും മഹാവിജയമായിരുന്നു. ഇന്ത്യയില്‍ മലയാളം അടക്കം ആറു ഭാഷകളിലായിരുന്നു ചിത്രം റിലീസു ചെയ്തത്.
Also Read: കരീന കപൂറിനെ ചോദ്യം ചെയ്ത് പൃഥ്വിരാജ്; ബിടിഎസ് വീഡിയോ വൈറൽ
മൂന്നാം ഭാഗവും വിവിധ ഇന്ത്യൻ ഭാഷകളിൽ പുറത്തിറങ്ങുമെന്നാണ് വിവരം. ഒരു അഗ്നി പർവതത്തിനോടു ചേർന്നു സ്ഥിതി ചെയ്യുന്ന ആഷ് ഗ്രാമത്തിലുളള ഗോത്ര വിഭാഗക്കാരെയാണ് കാമറൂൺ ഇത്തവണ പരിചയപ്പെടുത്തുന്നത്. പയാക്കാൻ എന്ന തിമിംഗലവും ഈ ചിത്രത്തിലുണ്ട്. അവതാർ: ദ വേ ഓഫ് വാട്ടറിന്റെ തുടർച്ചയാണ് അവതാർ: ഫയർ ആൻഡ് ആഷ്.
Also Read: നിവിൻ പോളിയുടെ ആനിമേറ്റഡ് ചിത്രം; 'ബ്ലൂസ്' ട്രെയിലർ പുറത്തിറക്
2025 ഡിസംബർ 19 നാണ് ചിത്രം ലോകമെമ്പാടുമായി റിലീസിനെത്തുക. സാം വർതിങ്ടൺ, സോയ് സൽദാന, സ്റ്റീഫൻ ലാങ്, ജോയൽ ഡേവിഡ്, ദിലീപ് റാവു, ബ്രിട്ടൻ ഡാൽടൺ, ഫിലിപ് ഗെൽജോ, ജാക്ക് ചാമ്പ്യൻ എന്നിവർ അതേ കഥാപാത്രങ്ങളായി മൂന്നാം ഭാഗത്തിലുമെത്തും. ജെയിംസ് കാമറൂൺ, റിക്ക് ജാഫ, അമാൻഡ സിൽവർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.
Read More: പൊലീസായി നവ്യയും സൗബിനും; 'പാതിരാത്രി' ടീസർ പുറത്തിറക്കി മമ്മൂട്ടി കമ്പനി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us