scorecardresearch

വർഷങ്ങൾക്കു ​ശേഷം കാളിദാസ് - ജയറാം കോമ്പോ വീണ്ടും; 'ആശകൾ ആയിരം' ഗ്ലിമ്സ്

ജയറാമിനും കാളിദാസിനും ഒപ്പം ആശാ ശരത്, ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, രമേശ് പിഷാരടി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു

ജയറാമിനും കാളിദാസിനും ഒപ്പം ആശാ ശരത്, ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, രമേശ് പിഷാരടി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു

author-image
Entertainment Desk
New Update

'കൊച്ചു കൊച്ചു സന്തോഷങ്ങള്‍', 'എന്റെ വീട് അപ്പൂന്‍റേം' എന്നീ ചിത്രങ്ങൾക്കു ശേഷം മലയാളികളുടെ പ്രിയതാരം ജയറാമും മകൻ കാളിദാസും വീണ്ടും ഒന്നിക്കുന്ന 'ആശകൾ ആയിരം' എന്ന ചിത്രത്തിന്റെ ഗ്ലിമ്സ് വീഡിയോ പുറത്തിറക്കി. 22 വർഷങ്ങൾക്കു ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ആശകൾ ആയിരം നിർമിക്കുന്നത്.

Advertisment

Also Read: എക്കോ വേൾഡ് ക്ലാസ് സിനിമ, മ്ലാത്തി ചേട്ടത്തിയുടേത് ഗംഭീര പെർഫോമൻസ്: ധനുഷ്

ഒരു വടക്കൻ സെൽഫിയിലൂടെ ശ്രദ്ധനേടിയ ജി. പ്രജിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഫെബ്രുവരി 6ന് ചിത്രം തിയേറ്ററുകളിലേക്കെത്തും.

Also Read: 14 തവണ കല്യാണം കഴിച്ചു,  ഇനി ഒറിജിനൽ കല്യാണം നടന്നാലും എക്സൈറ്റ്‌മെന്റ് ഉണ്ടാവുമെന്ന് തോന്നുന്നില്ല: നിഖില വിമൽ

ചിത്രത്തിൽ ആശാ ശരത്, ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ.ആർ.ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ എന്നുവരും സുപ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു.

Read More: ശ്രീദേവിയുമായി സണ്ണി അമേരിക്കയിൽ; മാടമ്പള്ളി മോടിപിടിപ്പിച്ച് നകുലനും ഗംഗയും; വർഷങ്ങൾക്കു ശേഷം മണിച്ചിത്രത്താഴ്

Kalidas Jayaram Jayaram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: