scorecardresearch

ആൻ്റണി വർഗീസും കീർത്തി സുരേഷും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം തോട്ടം, ടൈറ്റിൽ ടീസർ പുറത്ത്

ആൻ്റണി വർഗീസ് പെപ്പെയും കീർത്തി സുരേഷും ഒന്നിച്ചെത്തുന്ന പാൻ ഇന്ത്യൻ സിനിമയായ 'തോട്ട'ത്തിൻ്റെ ടൈറ്റിൽ ടീസറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

ആൻ്റണി വർഗീസ് പെപ്പെയും കീർത്തി സുരേഷും ഒന്നിച്ചെത്തുന്ന പാൻ ഇന്ത്യൻ സിനിമയായ 'തോട്ട'ത്തിൻ്റെ ടൈറ്റിൽ ടീസറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

author-image
Entertainment Desk
New Update

ആൻ്റണി വർഗീസ് പെപ്പെയും കീർത്തി സുരേഷും ഒന്നിച്ചെത്തുന്ന പാൻ ഇന്ത്യൻ സിനിമയായ 'തോട്ട'ത്തിൻ്റെ ടൈറ്റിൽ ടീസറാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.

Advertisment

Also Read: എന്നെ ഒരു കൊച്ചുകുട്ടിയായിട്ടാണ് മമ്മൂക്ക കണ്ടത്: മാതു

ഋഷി ശിവകുമാർ ആണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും. ഫസ്റ്റ് പേജ് എൻ്റർടെയിൻമെൻ്റ്, എവി എ പ്രൊഡക്ഷൻസ്, മാർഗ എൻ്റെർടെയിനേർസ്, എന്നിവയുടെ ബാനറിൽ മോനു പഴേടത്ത്, എ. വി അനൂപ്, നോവൽ വിന്ധ്യൻ, സിമി രാജീവൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

Also Read: വീണ്ടും ഹിറ്റടിക്കാൻ കിഷ്കിന്ധ കാണ്ഡം ടീം'; സന്ദീപ് പ്രദീപ് നായകനായി 'എക്കോ'; ടീസർ

ദേശീയ അവാർഡ് ജേതാവായ ഹർഷവർധൻ രാമേശ്വർ ആണ് ചിത്രത്തിൻ്റെ സംഗീത സംവിധായകൻ. കത്തി, തെരി എന്നീ ചിത്രങ്ങളുടെ ക്യാമറാമാൻ ജോർജ് വില്യംസ്, ഐഎസ്സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ചമൻ ചാക്കോ ആണ്. 

Advertisment

Also Read: 'ഒരേയൊരു രാജാവ്'; സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിൽ ഞെട്ടിച്ച് ഷാരൂഖ് ഖാൻ; 'കിങ്' ടൈറ്റിൽ വീഡിയോ

ആക്ഷൻ അഡ്വഞ്ചർ ഡ്രാമ ചിത്രമായിരിക്കും 'തോട്ടം' എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. വ്യത്യസ്തമായ ദൃശ്യാനുഭവം പങ്കുവയ്ക്കുന്ന തോട്ടത്തിൻ്റെ പ്രോജക്റ്റ് സൈനിങ് വീഡിയോ മില്യൺ വ്യൂസ് നേടി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു. 

Read More: ദുൽഖറിന്റെ കരിയർ ബെസ്റ്റ്? ഞെട്ടിച്ച് 'കാന്ത' ട്രെയിലർ

Keerthy Suresh Trailer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: