Alappuzha Gymkhana Panjara Punch song
Alappuzha Gymkhana Panjara Punch song: തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന 'ആലപ്പുഴ ജിംഖാന'യിലെ 'പഞ്ചാര പഞ്ച്' ഗാനം പുറത്തിറങ്ങി. ആന്റണി ദാസനും വിഷ്ണു വിജയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയാണ് സംഗീതം നിർവ്വഹിച്ചത്.
ആലപ്പുഴ ജിംഖാനയുടെ ഓഡിയോ റൈറ്റ് സ്വന്തമാക്കിയത് തിങ്ക് മ്യൂസിക്കാണ്, വൻ തുകയ്ക്കാണ് ഓഡിയോ റൈറ്റ് വിറ്റുപോയത്.
ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷൻ എന്റെർറ്റൈനെറാണ് ചിത്രം. പ്ലാൻ ബി മോഷൻ പിക്ചേഴ്സ്, റീലിസ്‌റ്റിക് സ്റ്റുഡിയോഎന്നിവയുടെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയത് രതീഷ് രവിയാണ്.
നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി, നന്ദ നിഷാന്ത്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നോയില ഫ്രാൻസി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്‌സ്: മുഹ്സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ, മ്യൂസിക് റൈറ്സ്: തിങ്ക് മ്യൂസിക്, ഡിസ്ട്രിബൂഷൻ: സെൻട്രൽ പിക്ചർസ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.
കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും വൻ വരവേൽപ്പു ലഭിച്ചിരുന്നു. ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുന്ന ട്രെയ്‌ലർ വീഡിയോ ഇതിനകം ആറ് മില്യൺ വ്യൂസ് നേടികഴിഞ്ഞു. ആദ്യഗാനമായ എവരിഡേയും യൂട്യൂബിൽ ട്രെൻഡായി മാറിയിരുന്നു. വിഷു റിലീസായി ഏപ്രിൽ 10നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
Read More
- സൗബിനും കുടുംബത്തിനുമൊപ്പം പെരുന്നാൾ ആഘോഷിച്ച് മഞ്ജു വാര്യർ; ചിത്രങ്ങൾ
- സുന്ദരിയായ അമ്മയുടെ അതിസുന്ദരിയായ മകൾ; ഈ നടിയെ മനസ്സിലായോ?
- മമ്മൂട്ടിയുടെ മുതൽ രജനീകാന്തിന്റെ വരെ നായികയായ നടി; ആളെ മനസ്സിലായോ?
- സിനിമ സെൻസർ ചെയ്താണല്ലോ വന്നത്, അപ്പോഴൊന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു: ഗോകുലം ഗോപാലൻ
- സ്ഥലത്തെ പ്രധാന കുട്ടി ചട്ടമ്പി, വലിയ പൊക്കക്കാരി; ഈ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?
- New OTT Releases: ഈ ആഴ്ച ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
- സ്റ്റീഫനും ജതിനും കൈയ്യടിക്കുന്നവർ പ്രിയദർശിനിയ്ക്ക് കൈയ്യടിക്കാത്തതെന്ത്?
- Machante Maalakha & Painkili OTT: മച്ചാൻ്റെ മാലാഖയും പൈങ്കിളിയും ഒടിടിയിൽ എവിടെ കാണാം?
- പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ ഖേദിക്കുന്നു; എമ്പുരാനിൽ നിന്നും ചില രംഗങ്ങൾ നീക്കം ചെയ്യും: മോഹൻലാൽ
- അങ്ങനെ ആ റെക്കോർഡും തൂക്കി; ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണറായി എമ്പുരാൻ
- 'നിങ്ങൾ വാളോങ്ങുന്നത് രാജാവിനെയാണ്, മലയാളികൾ കിരീടം ചാർത്തിക്കൊടുത്ത ഒരേ ഒരു രാജാവിനെ': നടൻ അപ്പാനി ശരത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us