തെലുങ്ക് നടന്‍ നന്ദമൂരി ബാലകൃഷ്ണ നായകനായി 2021 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായ 'അഖണ്ഡ' യുടെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. 'അഖണ്ഡ 2: താണ്ഡവം' എന്നു പേരു നൽകിയിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറക്കി. ത്രിശൂലമേന്തി രാജ്യത്തെ തകർക്കാനെത്തുന്ന ശത്രുക്കളെ നിഷ്കരുണം കൊന്നൊടുക്കുന്ന ബാലയ്യയെ ആണ് ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിൽ കാണാനാവുക.
Also Read: എന്റെ പാബ്ലോ പുണ്യാളാ...; തിയേറ്ററുകളിൽ കൂട്ടച്ചിരി പടർത്താൻ 'അടി നാശം വെള്ളപ്പൊക്കം'; ടീസർ
ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരം സംയുക്ത മേനോനും ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. പാൻ ഇന്ത്യൻ ചിത്രമായി വൻ ബഡ്ജറ്റിലാണ് അഖണ്ഡ 2 ഒരുക്കിയിരിക്കുന്നത്.
Also Read: അനശ്വര രാജൻ്റെ 'വിത്ത് ലവ്' ടൈറ്റിൽ ടീസർ പുറത്ത്
ബോയപതി ശ്രീനുവും നന്ദമൂരി ബാലകൃഷ്ണയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് അഖണ്ഡ 2. 14 റീൽസ് പ്ലസിന്റെ ബാനറിൽ രാം അചന്തയും ഗോപി അചന്തയും ചേർന്നാണ് നിർമിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരിയാണ് അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം സി. രാംപ്രസാദ് , സന്തോഷ് ഡി, സംഗീതം തമൻ എസ് എന്നിവർ നിർവഹിക്കുന്നു. ഡിസംബർ അഞ്ചിന് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തും.
Read More: ബത്‌ലഹേമിൽ സമ്മര്‍ ആഘോഷിക്കാൻ ആമിയും, രവിശങ്കറും, ഡെന്നീസും വീണ്ടുമെത്തുന്നു; 4കെ ട്രെയിലർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us