'അടി കപ്യാരേ കൂട്ടമണി', 'ഉറിയടി' എന്നീ ചിത്രങ്ങൾക്കും ശേഷം എ.ജെ വർഗീസ് സംവിധാനം ചെയ്യുന്ന 'അടി നാശം വെള്ളപ്പൊക്കം' എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ ഒരു കൂട്ടം വിദ്യാര്‍ത്ഥികളിലൂടെ കഥ പറഞ്ഞു പോകുന്ന ചിത്രം മുഴുനീളം കോമഡിയ്ക്ക് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നതെന്നാണ് ടീസർ സൂചിപ്പിക്കുന്നത്.
Also Read: അനശ്വര രാജൻ്റെ 'വിത്ത് ലവ്' ടൈറ്റിൽ ടീസർ പുറത്ത്
വർഷങ്ങൾക്ക് ശേഷം പ്രേം കുമാർ കോമഡി കഥാപാത്രമായെത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ , ബൈജു സന്തോഷ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സൂര്യഭാരതി ക്രിയേഷൻസിന്റെ ബാനറിൽ മനോജ് കുമാർ കെ.പി ആണ് ചിത്രം നിർമിക്കുന്നത്.
Also Read: ബത്‌ലഹേമിൽ സമ്മര്‍ ആഘോഷിക്കാൻ ആമിയും, രവിശങ്കറും, ഡെന്നീസും വീണ്ടുമെത്തുന്നു; 4കെ ട്രെയിലർ
മഞ്ജു പിള്ള, ബാബു ആന്റണി, ജോൺ വിജയ്, അശോകൻ, ശ്രീകാന്ത് വെട്ടിയാർ, വിനീത് മോഹൻ, രാജ് കിരൺ തോമസ്, സജിത്ത് തോമസ്, സഞ്ജയ് തോമസ്, പ്രിൻസ്, ലിസബേത് ടോമി തുടങ്ങിയവരും അടി നാശം വെള്ളപ്പൊക്കത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം സൂരജ് എസ്. ആനന്ദ്, എഡിറ്റർ കാ.കാ, ഗസ്റ്റ് മ്യൂസിക് ഡയറക്ടർ സുരേഷ് പീറ്റേഴ്‌സ്, സംഗീതം ഇലക്ട്രോണിക് കിളി, രാമ കൃഷ്ണൻ ഹരീഷ് എന്നിവർ നിർവഹിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us