scorecardresearch

കൂട്ടച്ചിരി പടർത്താൻ 'അടി നാശം വെള്ളപ്പൊക്കം' വരുന്നു; 'ഭൂകമ്പം' എത്തി

വർഷങ്ങൾക്ക് ശേഷം പ്രേം കുമാർ കോമഡി കഥാപാത്രമായെത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ , ബൈജു സന്തോഷ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു

വർഷങ്ങൾക്ക് ശേഷം പ്രേം കുമാർ കോമഡി കഥാപാത്രമായെത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ , ബൈജു സന്തോഷ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു

author-image
Entertainment Desk
New Update

'അടി കപ്യാരേ കൂട്ടമണി', 'ഉറിയടി' എന്നീ ചിത്രങ്ങൾക്കും ശേഷം എ.ജെ വർഗീസ് സംവിധാനം ചെയ്യുന്ന 'അടി നാശം വെള്ളപ്പൊക്കം' എന്ന സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. ലിറിക്കൽ ആയി പുറത്തിറങ്ങിയ ഭൂകമ്പം എന്ന ഗാനത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇലക്ട്രോണിക് കിളിയാണ്. മുത്തുവിന്റെ വരികൾ ആലപിച്ചിരിക്കുന്നത് ഇലക്ട്രോണിക് കിളിയും വിഷ്ണു ദാസും ചേർന്നാണ്. 

Advertisment

Also Read: കാർത്തിയുടെ 'വാ വാത്തിയാർ' ട്രെയിലർ പുറത്ത്

ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ ഒരു കൂട്ടം വിദ്യാര്‍ത്ഥികളിലൂടെ കഥ പറഞ്ഞു പോകുന്ന ചിത്രം മുഴുനീളം കോമഡിയ്ക്ക് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. വർഷങ്ങൾക്ക് ശേഷം പ്രേം കുമാർ കോമഡി കഥാപാത്രമായെത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ , ബൈജു സന്തോഷ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.‌ സൂര്യഭാരതി ക്രിയേഷൻസിന്റെ ബാനറിൽ മനോജ് കുമാർ കെ.പി ആണ് ചിത്രം നിർമിക്കുന്നത്.

Also Read: ചിലതെല്ലാം തീരുമാനിച്ച് ഉറപ്പിച്ചാണ് കെപിയുടെ വരവ്; ഫാർമ ട്രെയിലർ

മഞ്ജു പിള്ള, ബാബു ആന്റണി, ജോൺ വിജയ്, അശോകൻ, ശ്രീകാന്ത് വെട്ടിയാർ, വിനീത് മോഹൻ, രാജ് കിരൺ തോമസ്, സജിത്ത് തോമസ്, സഞ്ജയ്‌ തോമസ്, പ്രിൻസ്, ലിസബേത് ടോമി തുടങ്ങിയവരും അടി നാശം വെള്ളപ്പൊക്കത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം സൂരജ് എസ്. ആനന്ദ്, എഡിറ്റിങ് കാ.കാ എന്നിവർ നിർവഹിക്കുന്നു.

Read More: 2 വർഷം വരെ അവർക്കു വേണ്ടി കാത്തിരിക്കാൻ തയ്യാറായിരുന്നു; രജനീകാന്ത്

Song Shine Tom Chacko

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: