Zero Teaser: ഷാരൂഖ് ഖാൻ നായകനാവുന്ന സീറോ സിനിമയുടെ രണ്ടാമത്തെ ടീസർ പുറത്തുവിട്ടു. രണ്ടാമത്തെ ടീസറിൽ ഷാരൂഖിനൊപ്പം സൽമാൻ ഖാനുമുണ്ട്. ഈദിന് ഇരുവരുടെയും ആരാധകർക്ക് സ്‍‌പെഷ്യൽ സമ്മാനമെന്ന നിലയ്‌ക്കാണ് ടീസർ പുറത്തുവന്നിട്ടുളളത്. നാളെയാണ് സൽമാൻ ഖാന്റെ റെയ്‌സ് 3 റിലീസ് ചെയ്യുന്നത്.

ടീസറിൽ സൽമാനും ഷാരൂഖും നൃത്തം ചെയ്യുന്ന രംഗങ്ങളുമുണ്ട്. സീറോ സിനിമയിൽ സൽമാൻ അതിഥി താരമായി ഉണ്ടെന്നാണ് ടീസറിൽനിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.

ആനന്ദ് എൽ.റായ് ആണ് സീറോ സിനിമയുടെ സംവിധായകൻ. പൊക്കം കുറഞ്ഞ ആളായിട്ടാണ് ഷാരൂഖ് സിനിമയിലെത്തുന്നത്. കത്രീന കെയ്‌ഫ്, അനുഷ്‌ക ശർമ്മ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഡിസംബർ 21 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ