പോരാടി നേടിയ ജീവനും കൊണ്ട് സീബ്ര ഓടിക്കയറിയത് മരണമുഖത്തേക്ക്. കെനിയയിലെ മസായി മാരയില്‍ നിന്നും നാഷണല്‍ ജോഗ്രഫികിന്റെ ക്യാമറാമാന്‍ പകര്‍ത്തിയ അപൂര്‍വ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സഫാരി ലൈവ് പരിപാടിയുടെ ജൂലൈ മാസത്തെ എപ്പിസോഡിലാണ് ലോകം മുഴുവന്‍ ഈ അപൂര്‍വ്വ ദൃശ്യങ്ങള്‍ ലൈവായി കണ്ടത്.

ഒരു തടാകത്തില്‍ വെച്ച് മുതലയെ കണ്ട് പരിഭ്രമിച്ച് നില്‍കുന്ന സീബ്രയെ കാണിച്ചാണ് ദൃശ്യങ്ങള്‍ തുടങ്ങുന്നത്. വേഗത്തില്‍ നീന്തിയ സീബ്ര മുതലയെ കടന്ന് കരയ്ക്ക് എത്തുന്നതും കാണാം. എന്നാല്‍ കരയിലേക്ക് സീബ്ര കടന്നതിന് പിന്നാലെ നീളമുളള പുല്ലുകള്‍ക്കിടയില്‍ നിന്നും ചാടിവീഴുന്ന സിംഹങ്ങളെയാണ് പിന്നീട് ദൃശ്യങ്ങളില്‍ കാണുന്നത്. സീബ്ര ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരും സിംഹം സീബ്രയെ കടിച്ചുകുടഞ്ഞു നിലത്തെറിഞ്ഞു. രണ്ടാമത്തെ സിംഹവും കൂട്ടിചേര്‍ന്നതോടെ സീബ്ര അന്ത്യശ്വാസം വലിച്ചു.

സീബ്ര വെളളത്തില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ വെളളം തെറിക്കുന്ന ശബ്ദം കേട്ടിട്ടാവാം സിംഹങ്ങള്‍ പുല്ലുകള്‍ക്കിടയില്‍ നിലയുറപ്പിച്ചിട്ടുണ്ടാവുകയെന്ന് വന്യജീവി നിരീക്ഷണ വിദഗ്ദന്‍ ലൂക്ക് ഡോളാര്‍ പറഞ്ഞു. സിംഹക്കുട്ടികളും ഇവയ്ക്കൊപ്പം ഉണ്ടാകാമെന്നും പലപ്പോഴും ഇവയുടെ രീതി പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കലാണെന്നും അദ്ദേഹം പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ