മഹാരാജാസ് കോളേജിൽ വച്ച് കൊല്ലപ്പെട്ട വിദ്യാർഥി അഭിമന്യുവിന്റെ ജീവിതം പറയുന്ന നാൻ പെറ്റ മകൻ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. സജി പാലമേലാണ് ചിത്രത്തിന്റെ സംവിധായകൻ. മിനോൺ ജോൺ ആണ് അഭിമന്യുവായി വേഷമിടുന്നത്. ശ്രീനിവാസൻ ആണ് അഭിമന്യുവിന്റെ അച്ഛന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിൽ ജോയ് മാത്യു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൈമൺ ബ്രിട്ടോയുടെ ജീവിതവുമായി ബന്ധപ്പെടുത്തി, നെൽസൺ ക്രിസ്റ്റോ എന്ന പേരിലാണ് ജോയ് മാത്യു ചിത്രത്തിൽ വേഷമിടുന്നത്.

Read Also: ‘നാൻ പെറ്റ മകൻ,’ അഭിമന്യുവിന്റെ ജീവചരിത്രമല്ല; സംവിധായകൻ സജി പാലമേൽ

മലപ്പുറം സ്വദേശിനി ഷൈമയാണ് ചിത്രത്തിൽ നായികാ പ്രാധാന്യമുളള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ദ്രന്‍സ്, പന്ന്യന്‍ രവീന്ദ്രന്‍, ലെനിന്‍ രാജേന്ദ്രന്‍, നടി സരയു, സീനാ ഭാസ്ക്കര്‍, വട്ടവടയിലെ ഗ്രാമവാസികള്‍, മഹാരാജാസിലെ അഭിമന്യുവിന്‍റെ സഹപാഠികള്‍ തുടങ്ങിയവർ കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അഭിമന്യുവിന്റെ സ്വദേശമായ വട്ടവടയിലും എറണാകുളം മഹാരാജാസ് കോളേജിലുമായാണ് സിനിമ ചിത്രീകരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook