വായു മലിനീകരണത്തെ കുറിച്ചുള്ള ബോധവത്കരണ സന്ദേശവുമായി അക്ഷയ് കുമാറും രാജ് കുമാർ റാവുവും വിക്കി കൗശലും. ലോക പരിസ്ഥിതി ദിനത്തിൽ വൈറലാവുകയാണ് ‘ഹവാ ആനേ ദേ’ എന്നു തുടങ്ങുന്ന വീഡിയോ ഗാനം. ഭംല ഫൗണ്ടേഷനാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ മാഹാത്മ്യത്തെ കുറിച്ച് ഉദ്ബോധിപ്പിക്കുന്ന ഈ മ്യൂസിക്കൽ വീഡിയോയ്ക്കു പിറകിൽ. പരിസ്ഥിതി മന്ത്രാലയവുമായി ചേർന്നാണ് ഭംല ഫൗണ്ടേഷൻ ഈ മ്യൂസിക്കൽ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

വായു മലിനീകരണത്തിനെതിരെ ശബ്ദമുയർത്താനും ദൈനംദിന ജീവിതത്തിലും ദിനചര്യയിലും മാറ്റങ്ങൾ വരുത്തി എങ്ങനെയൊക്കെ വായു മലിനീകരണം കുറയ്ക്കാം എന്നും ചെറുപ്പക്കാർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്ന രീതിയിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. നടിയും യുഎന്നിന്റെ എൻവിയോൺമെന്റ് അംബാസിഡറുമായ ദിയ മിർസയും ഗാനരചയിതാവായ സ്വാനന്ദ് കിർകിറെയും ചേർന്നാണ് ഗാനം എഴുതിയിരിക്കുന്നത്.

കൊമേഡിയനായ കപിൽ ശർമ്മ, കൊറിയോഗ്രാഫറായ ഷിമക് ദവാർ, ബോളിവുഡ് ഗായകരായ ഷാൻ, ശങ്കർ മഹാദേവൻ, സുനിധി ചൗഹാൻ എന്നിവരും ഈ മ്യൂസിക്കൽ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

കഴിഞ്ഞ വർഷം പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായി ടിക് ടോക് എന്ന പേരിൽ മറ്റൊരു ഗാനവും ഭംല ഫൗണ്ടേഷൻ പുറത്തിറക്കിയിരുന്നു.

Read more: കനേഡിയൻ പൗരത്വം ഞാനൊരിക്കലും നിഷേധിച്ചിട്ടില്ല: അക്ഷയ് കുമാർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook