ന്യുയോർക്ക്:ബാസ്ക്കറ്റ് ബോളിലെ ഏറ്റവും പ്രശസ്തമായ ലീഗായ നാഷ്ണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ​ (NBA) വേദിയിലാണ് സംഭവം . കരൾ രോഗം പിടിപ്പെട്ട ജാരിയസ് റോബർട്ടസണാണ് തന്റെ മികവ് കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചത്. എൻബിഎ മത്സരത്തിൽ കളിക്കണമെന്ന ജാരിയസിന്റെ ആഗ്രഹം അറിഞ്ഞ എൻബിഎ അധികൃതർ ജാരിയസിന്രെ ആഗ്രഹം സാധിച്ചു കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. എല്ലാവർഷം നടക്കുന്ന ഓൾ സ്റ്റാർ മത്സരത്തിനിടെയാണ് ജാരിയസിന്റെ സ്വപ്നം സാക്ഷാത്കരിച്ചത്.

മത്സരത്തിനിടെ കോർട്ടിൽ​ ഇറങ്ങി സെക്കൻഡുകൾക്കകം ജാരിയസ് തന്റെ മാന്ത്രിക നീക്കം പുറത്തെടുത്ത് കാണികളെ ഞെട്ടിച്ചു. ജാരിയസ് റോബർട്ട്സണിന്റെ ഷോട്ട് കൃത്യമായി റിങ്ങിൽ പതിച്ചതോടെ ആരാധകർ​ അന്പരന്നു.കരൾ രോഗം ബാധിച്ച ജാരിയസിന്രെ ഈ​ വീഡിയോ ഇതിനകം തന്നെ യുട്യൂബിൽ ഹിറ്റായിരിക്കുകയാണ്.14 വയസ്സുമാത്രമാണ് ജാരിയസിന്രെ പ്രായം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ