ഓഫീസിലെത്താൻ വൈകുമെന്ന് ഭയന്ന് ട്രെയിൻ തടയാൻ യുവതിയുടെ ശ്രമം. ചൈനയിലാണ് സംഭവം. ഗുവാങ്ഷു മെട്രോ സ്റ്റേഷനിൽ തന്റെ രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് യുവതി എത്തിയത്. ചെക്ക് ഇൻ ഗേറ്റ് അടച്ചത് കണ്ട യുവതിയും സുഹൃത്തുക്കളും ഗേറ്റ് ചാടിക്കടന്നാണ് ഫ്ലാറ്റ്ഫോമിലേക്ക് എത്തിയത്. അപ്പോഴേക്കും ട്രെയിൻ പുറപ്പെടാനായി വാതിൽ അടച്ചു കഴിഞ്ഞിരുന്നു.

ഇതുകണ്ട യുവതി ഫ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലായി തന്റെ കാലുകൾ വച്ച് ട്രെയിൻ തടയാൻ ശ്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെത്തി യുവതിയെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ ഏറെ നേരം പണിപെട്ടാണ് യുവതിയെ പിടിച്ചുമാറ്റിയത്. ഇതുമൂലം 7 മിനിറ്റ് വൈകിയാണ് ട്രെയിൻ പുറപ്പെട്ടത്.

ട്രെയിൻ തടയാൻ ശ്രമിച്ച കുറ്റത്തിന് യുവതിയെ 9 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തു. യുവതിയുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾക്ക് താക്കീത് നൽകിയശേഷം വിട്ടയച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook