സ്വന്തം പേരിൽ റെക്കോർഡ് ഉണ്ടാക്കാൻ ശ്രമിക്കുന്ന നിരവധി പേരുണ്ട്. ഇതിനുവേണ്ടി പല വ്യത്യസ്ത പരീക്ഷണങ്ങളും നടത്താറുണ്ട്. എന്നാലിതാ വളരെ വ്യത്യസ്തമായ ഒരു നേട്ടത്തിനുടമയായിരിക്കുകയാണ് റഷ്യയിൽനിന്നുളള സോയ് ഇല്ലിസ്. വേഗത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിന്റെ ചിറകുകൾ സ്വന്തം നാക്കുപയോഗിച്ച് നിർത്തിയാണ് സോയ് തന്റെ തന്നെ പേരിലുളള റെക്കോർഡ് തിരുത്തിയെഴുതിയത്.

ഗിന്നസ് വേൾഡ്സ് റെക്കോർഡ്സ് ഇറ്റാലിയൻ ഷോയിലായിരുന്നു സോയ്‌യുടെ അദ്ഭുത പ്രകടനം. വളരെ വേഗത്തിൽ രണ്ടു കയ്യിലുമായി കറങ്ങിക്കൊണ്ടിരിക്കുന്ന ഇലക്ട്രിക് ഫാനിന്റെ ചിറകുകൾ ഒരു മിനിറ്റിൽ 16 തവണ വീതം 32 തവണ നിർത്തിയാണ് സോയ് റെക്കോർഡിട്ടത്. നേരത്തെ ഒരു മിനിറ്റിൽ 20 തവണയായിരുന്നു സോയ് ഫാൻ നിർത്തിയത്. ഇതാണ് ഇക്കുറി സോയ് തിരുത്തിക്കുറിച്ചത്.

സോയ്‌യുടെ ഈ അദ്ഭുത പ്രകടനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റായിക്കഴിഞ്ഞു. രണ്ടു ലക്ഷത്തിലധികം പേരാണ് ഇതുവരെ വിഡിയോ കണ്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ