നാലാം നിലയിലെ ബാൽക്കണിയിൽനിന്നും അബദ്ധത്തിൽ വീണ ഒരു വയസുകാരനെ അമ്മ രക്ഷിച്ചു. കൊളംബിയയുടെ തലസ്ഥാനമായ മെഡലിൻ നഗരത്തിലെ വലിയ കെട്ടിടത്തിനകത്തുവച്ചായിരുന്നു സംഭവം. കെട്ടിടത്തിലെ നാലാം നിലയിൽ അമ്മയും മകനും എത്തിയപ്പോഴായിരുന്നു അപകടം.

ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു അമ്മ. ഈ സമയം ഒരു വയസുകാരൻ പതുക്കെ ബാൽക്കണിയിലേക്ക് പോയി. ബാൽക്കണിയിൽനിന്നും എത്തിനോക്കുന്നതിനിടെ ഇരുമ്പഴിക്കുളളിലൂടെ താഴേക്ക് വീഴുകയായിരുന്നു. ഇതുകണ്ട അമ്മ നിമിഷങ്ങൾക്കുളളിൽ ചാടിവീണു കുട്ടിയുടെ കാലിൽ പിടിച്ചു. കുട്ടിയെ പതിയെ മുകളിലേക്ക് വലിച്ചെടുത്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അവിടെയുണ്ടായിരുന്ന മറ്റു സ്ത്രീകൾ യുവതിയെ സഹായിക്കാനായി എത്തുന്നതും വീഡിയോയിൽ കാണാം.

സോഷ്യൽ മീഡിയയിൽ നിറയെ മകനെ രക്ഷിച്ച യുവതിക്ക് അഭിനന്ദനങ്ങൾ നിറയുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook