സ്രാവുകളെ സൂക്ഷിച്ചിരുന്ന ടാങ്കിൽ അബദ്ധത്തിൽ വീണ ജീവനക്കാരിയെ ജീവനക്കാർ രക്ഷിച്ചു. ചൈനയിലെ ജിയാങ്ചിങ്ങിലുളള മാളിലാണ് സംഭവം. ടാങ്ക് തുറന്നിരിക്കുന്നതു ശ്രദ്ധിക്കാതെ ഓടി വരികയായിരുന്ന യുവതി അബദ്ധത്തിൽ അകത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ മറ്റു ജീവനക്കാരെത്തി യുവതിയെ രക്ഷിച്ചു.

ടാങ്കിലുണ്ടായിരുന്നത് ചെറിയ സ്രാവുകളാണെന്നും അവ ആക്രമണകാരികളല്ലെന്നും മാളിന്റെ വക്താവ് പറഞ്ഞതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. ഈ സമയത്ത് മാൾ തുറന്നിരുന്നില്ല. സ്രാവുകൾക്ക് ആഹാരം നൽകുന്ന സമയമായിരുന്നു അത്. ആഹാരം നൽകുന്നതിനാണ് ടാങ്ക് തുറന്നിരുന്നതെന്നും വക്താവ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook