ബീജിങ്: ചൈനയിലെ തിരക്കേറിയ നഗരത്തിലെ നടപ്പാത തകർന്ന് യുവതി അഴുക്കുചാലിൽ വീണു. ഗുരുതര പരുക്കുകൾ കൂടാതെ യുവതി രക്ഷപ്പെട്ടുവെന്ന് ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്തു. നവംബർ 11 നായിരുന്നു സംഭവം. നടപ്പാതയിലൂടെ നടന്നുപോവുകയായിരുന്നു യുവതി. പെട്ടെന്നാണ് നടപ്പാത തകരുകയും യുവതി താഴേക്ക് വീഴുകയും ചെയ്തത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

യാത്രക്കാരും പൊലീസും ചേർന്നാണ് യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. നടപ്പാത തകരാനുണ്ടായ കാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അടുത്തിടെ തുർക്കിയിൽ സമാനമായ രീതിയിൽ നടപ്പാത തകർന്ന് രണ്ടു യുവതികൾക്ക് പരുക്കേറ്റിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook